ചൈനയിലെ ചരിത്ര പ്രസിദ്ധ ക്ഷേത്രത്തിന് തീപിടിച്ചു, തീ നിയന്ത്രണ വിധേയമാക്കി, ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല; വീഡിയോ | China Temple

ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാങ്‌ഗ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
China temple
Published on

ചൈനയിലെ ചരിത്ര പ്രസിദ്ധ ക്ഷേത്രമായ വെൻ ചാങ് പവലിയനിൽ തീപിടിത്തം. ഫെങ്ഹുവ ലിയാൻ പർവതത്തിലെ മൂന്ന് നിലകളുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് വെൻചാങ് പവലിയൻ. ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാങ്‌ഗ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈമാസം 12 -നാണ് തീപിടുത്തം ഉണ്ടായത്. ഒരു സന്ദർശകൻ ധൂപവും മെഴുകുതിരികളും അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യഘട്ട അന്വേഷണത്തിൽ വ്യക്തമായത്. (China Temple)

തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ക്ഷേത്രത്തിൽ നിന്നും കറുത്ത പുക പരക്കുന്നതും തീഗോളം ഉയരുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. മേൽക്കൂരയുടെ ചില ഭാഗങ്ങൾ തകർന്നുവീണു. എങ്ങും കറുത്ത പുകയാൽ ചുറ്റപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. അധികൃതർ തീ പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തുള്ള വനപ്രദേശങ്ങളിലേക്ക് തീ പടർന്നാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നു. എന്നാൽ, അതിവേഗം തീ കെടുത്താനായത് വലിയ ആശ്വാസമായതായി അധികാരികൾ അറിയിച്ചു.

ഈ പവലിയൻ ആധുനിക രീതിയിൽ നിർമ്മിച്ചതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2008 -2009 കാലഘട്ടത്തിലാണ് പവലിയൻ നിർമ്മിച്ചത്. അടുത്തുള്ള യോംങ് കിംഗ് ക്ഷേത്രസമിതിയാണ് പവലിയൻ ഉൾപ്പടെയുള്ളവ കൈകാര്യം ചെയ്തിരുന്നത്. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികാരികൾ വ്യക്തമാക്കി. സ്ഥലത്തെ അഗ്നി സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തിപ്പെടുത്തും. എത്രത്തോളം നാശനഷ്ടം ഉണ്ടായി എന്ന് വ്യക്തമായി വിലയിരുത്തിയ ശേഷം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്. പരമ്പരാഗത വാസ്തുവിദ്യാ ശൈലി ഉപയോഗപ്പെടുത്തി തന്നെ പവലിയൻ പുനർനിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com