
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം തുറന്ന് ചൈന(world's tallest bridge). 'ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ' പാലമാണ് ചൈന പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 3 വർഷം കൊണ്ട് നിർമിച്ച ഈ പാലം ക്വിയാൻക്സിനാൻ ബുയി, മിയാവോ ഓട്ടോണമസ് പ്രിഫെക്ചർ, അൻഷുൻ സിറ്റി എന്നിവയ്ക്കിടയിലുളള യാത്രാ സമയം രണ്ട് മണിക്കൂറിൽ നിന്ന് രണ്ട് മിനിറ്റായി കുറച്ചു.
മാത്രമല്ല; പാലത്തിന് തറയിൽ നിന്ന് 625 മീറ്റർ ഉയരമുണ്ട്. പർവതപ്രദേശത്ത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ സ്പാൻ പാലം കൂടിയാണിത്. പാലത്തിന്റെ ശക്തി പരിശോധനയ്ക്കായി 96 ട്രക്കുകൾ പാലത്തിന് കുറുകെ വിന്യസിച്ച് പരീക്ഷണവും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.