
ന്യൂഡൽഹി: 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ പാകിസ്ഥാന് നൽകാനൊരുങ്ങി ചൈന(fighter jets). കൈമാറ്റം നടന്നാൽ വിമാനങ്ങൾ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഇടംപിടിക്കും. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളൊന്നും തന്നെയില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചൈനയിലെ പാകിസ്ഥാൻ പൈലറ്റ് പരിശീലനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ മുൻ ഐഎഎഫ് ഫൈറ്റർ പൈലറ്റ് ക്യാപ്റ്റൻ സ്ഥിരീകരിച്ചു.
"പാകിസ്ഥാന് ഈ ജെറ്റുകൾ ലഭിക്കുന്നത് ഒട്ടും അത്ഭുതകരമല്ല, കാരണം അവരുടെ നാമനിർദ്ദേശം ചെയ്യപ്പെട്ട യുദ്ധവിമാന പൈലറ്റുമാരുടെ സംഘം ആറ് മാസത്തിലേറെയായി ചൈനയിലാണ്. വിമങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് അവർ ഈ തരത്തിൽ പരിശീലനം നേടിയിരുന്നു. ചൈന പാകിസ്ഥാന് നൽകുന്നത് FC-31 പതിപ്പ് ആണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ആശങ്കാജനകമായ വാർത്തയാണ്." - മുൻ ഐഎഎഫ് ഫൈറ്റർ പൈലറ്റ് ക്യാപ്റ്റൻ അജയ് അഹ്ലാവത് വ്യക്തമാക്കി.