
ബീജിംഗ്: രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം നേടിയതിന്റെ 80-ാം വാർഷികത്തിൽ സൈനിക പരേഡ് നടത്തി ചൈന.(World War) ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിലാണ് പരേഡ് നടന്നത്.
സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഉത്തരകൊറിയയുടെ കിം ജോങ്-ഉൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുൾപ്പെടെ 26 ലോക നേതാക്കൾ പരേഡിൽ പങ്കെടുത്തു.
ജെറ്റ് ഫൈറ്ററുകൾ, മിസൈലുകൾ, ഏറ്റവും പുതിയ ഇലക്ട്രോണിക് യുദ്ധ ഹാർഡ്‌വെയർ എന്നിവയുൾപ്പെടെയുള്ള പുതിയ ആയുധങ്ങളാണ് ചൈന പരേഡിൽ പ്രദർശിപ്പിച്ചത്.