
ബീജിംഗ്: ചൈനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 60 കടന്നു(China flood). 9 പേരെ കാണാതായി. ഇവരിൽ 4 വില്ലേജ് പാർട്ടി സെക്രട്ടറിമാരും ഉൾപെടുന്നതായാണ് വിവരം.
ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 24,000 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.
അതേസമയം ജൂലൈ 23 മുതലാണ് ചൈനയിലെ ബീജിങ്ങിൽ അതി ശക്തമായ മഴ പെയ്യൻ തുടങ്ങിയത്. മിയുൻ, ഹുവൈറൗ, യാങ്കിംഗ്, പിങ്ഗു തുടങ്ങിയ ജില്ലകളിലെ പർവതപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.