
ബീജിംഗ്: ചൈനയിലെ വെള്ളപ്പൊക്കത്തിൽ 44 പേർ മരിച്ചു. 9 പേരെ കാണാതായി(China floods). കാണാതായവരിൽ തിരച്ചിലിനായി എത്തിയ രക്ഷാപ്രവർത്തകരും ഉൾപെടുന്നതായാണ് വിവരം.
പ്രദേശത്ത് നിന്നും പതിനായിരക്കണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു. ഒരാഴ്ചയായി വടക്കൻ ചൈനയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപൊക്കവുമാണ് അനുഭവപ്പെട്ടത്.
അതേസമയം, കനത്ത മഴയെ നേരിടാൻ നഗരസഭ തയ്യാറായിരുന്നില്ല എന്ന് ബീജിംഗ് നഗര അധികൃതർ വ്യക്തമാക്കി.