
ലോസാഞ്ചലസ്: ചൈന ചാരവൃത്തി കേസിൽ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഒരു യുഎസ് പൗരനെ ജർമ്മനിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു(China espionage). ചൈനയ്ക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ ചോർത്തി നൽകിയ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.
യു.എസ് പ്രതിരോധ വകുപ്പിലെ ഒരു സിവിലിയൻ കോൺട്രാക്ടറിൽ ജോലി ചെയ്തിരുന്ന മാർട്ടിൻ ഡി എന്നയാൾ രഹസ്യ വിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയെന്നാണ് കേസ്. ഇത് കണ്ടെത്തിയതോടെ ഇയാളെ വിചാരണയ്ക്കായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.