
ബെയ്ജിങ് ∙ കനേഡിയൻ പൗരന്മാരെ ചൈനയിൽ വധശിക്ഷയ്ക്കു വിധേയമാക്കിയതു നിയമാനുസൃതമായെന്നു ചൈന അറിയിച്ചു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണു കനേഡിയൻ പൗരന്മാർക്കെതിരെ വധശിക്ഷ നടപ്പാക്കിയത്.
‘‘ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെറുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഒരുമിച്ചുള്ള ഉത്തരവാദിത്തമാണ്. ചൈന നിയമവാഴ്ചയിൽ അധിഷ്ഠിതമായ രാജ്യമാണ്. ചൈനയിൽ എല്ലാ രാജ്യങ്ങളിൽനിന്നുള്ള പ്രതികളെയും തുല്യാരായാണു പരിഗണിക്കുന്നത്. നിയമത്തിനനുസരിച്ച് കേസുകൾ ന്യായമായി കൈകാര്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ നിയമപരമായ അവകാശങ്ങളും കാനഡയുടെ അവകാശങ്ങളും ചൈന സംരക്ഷിക്കും’’ –ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.