

ബീജിംഗ്: വൈദ്യുതകാന്തിക കാറ്റപ്പൾട്ടുകൾ ഘടിപ്പിച്ച ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ ഫുജിയാൻ (Fujian) വെള്ളിയാഴ്ച കമ്മീഷൻ ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ചൈനയ്ക്ക് മൂന്ന് വിമാനവാഹിനിക്കപ്പലുകളായി.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് ബുധനാഴ്ച സാനിയ സിറ്റിയിലെ നാവിക തുറമുഖത്ത് നടന്ന ഫുജിയാൻ കമ്മീഷനിംഗ്, ഫ്ലാഗ്-പ്രസൻ്റിംഗ് ചടങ്ങിൽ പങ്കെടുത്തു. 2022 ജൂണിലാണ് ഫുജിയാൻ നീറ്റിലിറക്കിയത്. തീരദേശ പ്രതിരോധത്തിൽ നിന്ന് വിദൂര സമുദ്ര പ്രതിരോധത്തിലേക്കുള്ള പരിവർത്തനത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേവി (പിഎൽഎ നേവി) കൈവരിച്ച നേട്ടങ്ങളുടെ പ്രതീകമാണ് ഫുജിയാൻ കമ്മീഷൻ ചെയ്യുന്ന എന്ന പറയപ്പെടുന്നത്. മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ യുഗത്തിലേക്കുള്ള ചൈനയുടെ ഔദ്യോഗിക പ്രവേശനമാണിത്.
ഒരു ഇലക്ട്രോമാഗ്നറ്റിക് കാറ്റപ്പൾട്ട് സിസ്റ്റവും അറസ്റ്റിംഗ് ഉപകരണങ്ങളും കൊണ്ടാണ് ഫ്യൂജിയാൻ സജ്ജീകരിച്ചിരിക്കുന്നത്. ഈ സംവിധാനം വിമാനങ്ങൾക്ക് പൂർണ്ണ ഇന്ധനവും വെടിക്കോപ്പുകളും ഉപയോഗിച്ച് പറന്നുയരാ സഹായിക്കുന്നു. പോരാട്ട ശ്രേണിയും ആക്രമണ ശേഷിയും വർദ്ധിപ്പിക്കുകയും വിമാനവാഹിനിക്കപ്പലിന്റെ സോർട്ടീ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് വിലയിരുത്തൽ.
J-15T ഹെവി ഫൈറ്റർ ജെറ്റ്, J-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ്, KJ-600 എയർലി വാണിംഗ് എയർക്രാഫ്റ്റ് എന്നിവ ഉപയോഗിച്ച് ഫ്യൂജിയാൻ ആദ്യത്തെ കാറ്റപ്പൾട്ട് സഹായത്തോടെയുള്ള ടേക്ക്-ഓഫ്, ലാൻഡിംഗ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയതായി പിഎൽഎ നാവികസേന സെപ്റ്റംബർ 22 ന് പ്രഖ്യാപ്പിച്ചിരുന്നു. 80,000 ടണ്ണിലധികം ഭാരമുള്ള ഈ വിമാനവാഹിനിക്കപ്പൽ, 2024 മെയ് മാസത്തിൽ ആദ്യ സമുദ്ര പരീക്ഷണങ്ങൾ നടത്തിയ ശേഷം, മുൻകൂട്ടി തീരുമാനിച്ചത് പോലെ നിരവധി സമുദ്ര പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു. ഉപകരണ കമ്മീഷൻ ചെയ്യലും മൊത്തത്തിലുള്ള പ്രവർത്തന സ്ഥിരത വിലയിരുത്തലുകളും പുരോഗമിക്കുകയാണ്. അതേസമയം, ചൈന രഹസ്യമായി ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം നവംബർ 4 ന് ചൈന നിഷേധിച്ചിരുന്നു.
Summary: China has officially commissioned its third and most advanced aircraft carrier, the Fujian, which is equipped with an Electromagnetic Catapult System (EMALS), marking China's entry into the "three aircraft carriers era." Chinese President Xi Jinping attended the ceremony on Wednesday.