
1928 മാർച്ച് 10, വാൾട്ടർ കോളിൻസ് ( Walter Collins) എന്ന ഒൻപത് വയസ്സുകാരൻ അവന്റെ അമ്മയുടെ കൈയിൽ നിന്നും പണം വാങ്ങിക്കൊണ്ട് അടുത്തുള്ള സിനിമ തീയേറ്ററിൽ സിനിമകാണാനായി പുറപ്പെടുന്നു. പ്രായം വളരെ ചെറുതാണെങ്കിലും മകൻ തിരിക്കെ വീട്ടിൽ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് അമ്മ മകനെ യാത്രയാക്കുന്നത്. എന്നാൽ സമയം ഏറെ വൈകിയിട്ടും വാൾട്ടർ മടങ്ങിയെത്തിയില്ല. ഒഹായോയ്ക്ക് സമീപം ചെറു പട്ടണമായ ലിങ്കൺ ഹൈറ്റ്സിലാണ് വാൾട്ടറും അവന്റെ അമ്മ ക്രിസ്റ്റീൻ കോളിൻസും താമസിച്ചിരുന്നത്. മകനെ കാണ്മാനില്ല എന്ന് മനസിലാക്കിയ ക്രിസ്റ്റീൻ സമയം ഒട്ടുംകളയാതെ പോലീസിൽ പരാതിപ്പെടുന്നു. (Chicken Coop Murders and Walter Collins’ Death)
ആദ്യ ദിവസങ്ങൾ പോലീസിന്റെ തിരച്ചിലിൽ വലിയ പുരോഗതിയൊന്നും തന്നെ ഉണ്ടായില്ല. ക്രിസ്റ്റീന്റെ പരാതിയിൽ പോലീസ് ഇഴഞ്ഞു നീങ്ങിയായിരുന്നു അന്വേഷണം തുടക്കം മുതലേ നടത്തിയിരുന്നത്. വാൾട്ടർ കോളിൻസിനെ കാണാതെയാക്കുന്ന അതെ കാലയളവിൽ തന്നെ പത്തും ഒമ്പതും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കാണാതെപോയിരുന്നു. ഓരോ തവണയും പോലീസിൽ കുട്ടികളെ കാണ്മാനില്ല എന്ന പരാതി ലഭിക്കുമ്പോഴും ഈ പരാതികൾ പോലീസ് അത്രവലിയ കാര്യമാക്കി എടുത്തിരുന്നില്ല. ഇതേ ഗതി തന്നെയായിരുന്നു വാൾട്ടറിന്റെ കേസിലും. അന്വേഷണത്തിന്റെ പേരിൽ ലോസ് ആഞ്ചലസ് പോലീസ് എടുത്ത ഓരോ നീക്കവും പിന്നീട് വാൾട്ടറിന്റെ അമ്മയെ അകെ തകർത്തു കളഞ്ഞു.
വാൾട്ടറിനെ കാണാതെയായി എന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസിന് ലഭിച്ചത് വ്യത്യസ്ത മൊഴികളും സാക്ഷികളുമായിരുന്നു. ചിലർ വാൾട്ടറെ ആരൊക്കെയോ ചേർന്ന് കാറിൽ തട്ടിക്കൊണ്ടു പോയതായി കണ്ടു. എന്നാൽ, ഇതിന്റെ പിറക്കേ പോയ പോലീസിന് യാതൊന്നും കണ്ടെത്തുവാൻ സാധിച്ചില്ല. വാൾട്ടറെ കാണാതെയായി കൃത്യം അഞ്ചു മാസങ്ങൾക്ക് ശേഷം പോലീസ് ക്രിസ്റ്റീനോട് അവളുടെ മകനെ കണ്ടെത്തിയതായി അറിയിക്കുന്നു. നഷ്ട്ടപ്പെട്ടു എന്ന് കരുതിയ തന്റെ മകൻ തിരിക്കെയെത്തി എന്ന് അറിഞ്ഞ ആ അമ്മ ഒരുപാട് സന്തോഷിക്കുന്നു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആശ്വാസം നിറഞ്ഞ അമ്മ സ്റ്റേഷനിൽ എത്തി. വാൾട്ടർ ആണ് അന്ന് പറഞ്ഞു കൊണ്ട് പോലീസ് ക്രിസ്റ്റീന് കാട്ടികൊടുക്കുന്നത് മറ്റൊരു ആൺകുഞ്ഞിനെയായിരുന്നു. ഇത് തന്റെ മകൻ വാൾട്ടർ അല്ല എന്ന് ക്രിസ്റ്റിൻ പോലീസിനോട് പറഞ്ഞുവെങ്കിലും അവർ അവളുടെ വാക്കുകൾ ചെവികൊണ്ടില്ല. "ഇത് നിങ്ങളുടെ മകൻ വാൾട്ടർ തന്നെയാണ്, മകനെ കണ്ടെത്തിയപ്പോൾ നിങ്ങൾ ആളെ കളിയാക്കുന്നോ" - ഇങ്ങനെയായിരുന്നു പോലീസിന്റെ പ്രതികരണം. എങ്ങനെയെങ്കിലും കേസ് ഒതുക്കിത്തീർക്കുക എന്നത് മാത്രമായിരുന്നു പോലീസിന്റെ ലക്ഷ്യം ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു. പോലീസ് കണ്ടെത്തിയത് തന്റെ മകൻ അല്ല എന്ന് തെളിയിക്കുന്ന പല വസ്തുതകളും ക്രിസ്റ്റിൻ തുറന്നു കാട്ടിയെങ്കിലും പോലീസ് അതൊക്കെ തള്ളിക്കളഞ്ഞു. ഒടുവിൽ ക്രിസ്റ്റിൻ മാനസിക രോഗിയാണ് എന്ന് വരുത്തി തീർക്കാൻ അവളെ നിർബന്ധിതമായി മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീയെന്ന കാട്ടി മാനസികാരോഗ്യ കേന്ദ്രത്തിൽ പാർപ്പിക്കുന്നു. എന്നാൽ തോറ്റു പിന്മാറാൻ അവർ തയ്യാറായിരുന്നില്ല. അവർ പോരാട്ടം തുടർന്ന് കൊണ്ടേയിരുന്നു.
വാൾട്ടറിനെ കാണാതെയായ അതെ കലയാളിവിലാണ് പോലീസിന് മുന്നിൽ മറ്റൊരു പരാതി കൂടി ലഭിക്കുന്നത്. ജെസ്സി എന്ന പത്തൊമ്പതുകാരി തന്റെ സഹോദരന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേട് തോന്നിയാണ് പോലീസിൽ പരാതിനൽകുന്നത്. ജെസ്സിയുടെ പന്ത്രണ്ടു വയസ്സുള്ള കുഞ്ഞാനുജൻ ക്ലർക്ക് അമ്മായിയുടെയും അവരുടെ മകന്റെയുമൊപ്പമാണ് താമസം. സ്വന്തം വീട്ടിൽ നിന്നും മാറി താമസിക്കുന്ന ക്ലർക്ക് പലപ്പോഴും അവന്റെ സഹോദരിക്ക് കത്തെഴുതുമായിരുന്നു, എന്നാൽ ഒടുവിലായി എഴുതിയ കത്തിൽ അവൻ എന്തൊക്കെയോ പറയാതെ പറയുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതോടെയാണ് ജെസ്സിയാക്കെ പേടിച്ചു പോകുന്നത്. അമ്മായിയുടെ മകൻ ഗോർഡൻ നോർത്ത്കോട്ടിന്റെ (Gordon Northcott) സ്വഭാവം അത്ര പന്തിയല്ല. വല്ലാത്തൊരു ഭ്രാന്തനെ പോലെയാണ് ഗോർഡൻ പെരുമാറുന്നത്. സഹോദരന്റെ ജീവന് എന്തോ ആപത്തുണ്ടാകും എന്ന് കരുതിയാണ് ജെസ്സി പോലീസിൽ പരാതിപ്പെടുന്നത്.
ഗോർഡനും അമ്മയും സ്വന്തമായി ഒരു കോഴി ഫാം നടത്തുന്നു. ഇവിടെ ചെറിയ കൈസഹായത്തിനായാണ് ക്ലർക്ക് എത്തുന്നത്. ജെസ്സിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് ഗോർഡന്റെ ഫാമിലെത്തുന്നു. എന്നാൽ പോലീസ് ഫാമിലെത്തുന്ന വിവരം മുൻകൂട്ടി അറിഞ്ഞ ഗോർഡൻ അവന്റെ അമ്മയുമായി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. എന്നാൽ ഫാമിൽ നിന്നും ജെസ്സിയുടെ സഹോദരനെ കണ്ടെത്തിയിരുന്നു. ആ ഫാമിലെത്തിയ പോലീസിന് എന്തൊക്കെയോ പന്തികേട് തോന്നുന്നു. അതോടെ ഫാമിൽ പരിശോധനകൾ നടത്തിയ പോലീസിന്റെ മുന്നിൽ ചുരുളഴിഞ്ഞത് രക്തം മരവിപ്പിക്കുന്ന കഥകളായിരുന്നു. മനുഷ്യ രക്തത്തിന്റെ ഗന്ധം നിറഞ്ഞ കോഴി ഫാം, മാംസം വെട്ടിമുറിച്ച് രക്തം പുരണ്ട കത്തികൾ, ആൺകുട്ടികളുടെ വസ്ത്രങ്ങൾ. ഇതെല്ലം കണ്ട പോലീസിന് ഒരു കാര്യം വ്യക്തമായി ഒരുപാടു മനുഷ്യ ജീവനുകൾ ആ ഫാമിനുള്ളിൽ പൊലിഞ്ഞിട്ടുണ്ട് എന്ന്.
ക്ലർക്കിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയുന്നു. ആദ്യം ക്ലർക്ക് യാതൊന്നും തുറന്നു പറയാൻ തയ്യാറായിരുന്നില്ല. പോലീസിന്റെ സമ്മർദ്ദത്തിന് ഒടുവിൽ അവൻ ഓരോന്നായി പറഞ്ഞു തുടങ്ങി. ഗോർഡൻ ഫാമിന്റെ മറവിൽ പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരെ കൊന്നു തള്ളുന്നു. ഇതിനെല്ലാം അവന് കൂട്ടുനിന്നത് അവന്റെ സ്വന്തം അമ്മയും. തഞ്ചത്തിൽ ആൺകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു വന്ന ശേഷം അവരെ കൊടിയപീഡനങ്ങൾക്ക് വിധേയമാകുന്നു. ശേഷം കുത്തിയോ വെട്ടിയോ ഇരകളെ കൊലപ്പെടുത്തുന്നു. വലിയ കത്തികൊണ്ട് ഇരകളുടെ ശരീരം വെട്ടിമുറിക്കുന്നു, ശേഷം വെട്ടിനുറുക്കിയ ശവശരീരങ്ങളിൽ കുമ്മായം തേയ്ക്കുന്നു. തുടർന്ന് ഫാമിന്റെ ഏതെങ്കിലും ഓരത്ത് ശരീരാവശിഷ്ടങ്ങൾ മറവു ചെയുന്നു.
ക്ലർക്കിന്റെ വെളിപ്പെടുത്തലുകൾക്ക് തൊട്ടു പിന്നാലെ ഗോർഡൻ പിടിയിലാകുന്നു. ആദ്യം താൻ ആരെയും കൊന്നിട്ടില്ല എന്നായിരുന്നു ഗോർഡൻ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഗോർഡന്റെ ഫാമിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒട്ടനവധി ശവകുഴികൾ കണ്ടെത്തി. ഇനിയും രക്ഷയില്ല എന്ന് കണ്ട് ഗോർഡൻ കുറ്റസമ്മതം നടത്തുന്നു. നാലോളം ആൺകുട്ടികളെയാണ് താൻ കൊലപ്പെടുത്തിയത് എന്നായിരുന്നു ഗോർഡൻ പോലീസിന് നൽകിയ മൊഴി. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുപതോളം കുട്ടികളെ ഗോർഡൻ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ പലതും കോടതിയിൽ തെളിയിക്കാൻ തക്കവണ്ണം തെളിവുകൾ പോലീസിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഗോർഡൻ കൊലപ്പെടുത്തിയ കുട്ടികളുടെ പട്ടിക പോലീസ് തയ്യാറാക്കുന്നു, അതിൽ അന്വേഷണ സംഘത്തെ അകെ ഞെട്ടിച്ചു കൊണ്ട് ഒരു പേര് അവർ കാണുന്നു - "വാൾട്ടർ കോളിൻസ്." വാൾട്ടർ കോളിൻസിനെയും ഗോർഡൻ കൊന്നുകളഞ്ഞു, എന്നിട്ടും അവന്റെ അമ്മയെ ഒരു ഭ്രാന്തിയാക്കി പോലീസ് മാറ്റിയിരുന്നു. ഗോർഡൻ നടത്തിയ മനുഷ്യ കുരുതിക്ക് മാധ്യമങ്ങൾ ചിക്കൻ കോപ്പ് മർടേഴ്‌സ് എന്ന പേര് നൽകി.
1929-ൽ കേസിൽ വിചാരണ ആരംഭിച്ചു. ഗോർഡൻ കുറ്റക്കാരനാണ് എന്ന് കോടതിയിൽ തെളിയുന്നു, കോടതി അവനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. അങ്ങനെ 1930 ൽ ഗോർഡനെ തൂക്കിക്കൊല്ലുന്നു. ഗോർഡൻ കൊല്ലപ്പെട്ടു, അവൻ കൊന്ന കുട്ടികൾക്ക് ഒടുവിൽ നീതി ലഭിച്ചു. അപ്പോഴും വാൾട്ടറിന്റെ അമ്മക്ക് നീതി നിഷേധിക്കപ്പെട്ടു. മകനു വേണ്ടി പോരാട്ടം നടത്തിയ അമ്മയെ കാത്തിരുന്നത് വേദനകൾ മാത്രമായിരുന്നു. പോലീസുകാരുടെ കെടുകാര്യസ്ഥത ഒന്ന് കൊണ്ട് മാത്രം ആ അമ്മ അനുഭവിക്കേണ്ടി വന്ന വേദനയ്ക്ക് ഒരിക്കലും ഗോർഡന്റെ മരണം പരിഹാരമാകുന്നില്ല. ഇന്നും വാൾട്ടറും അവന്റെ അമ്മയും വേദനയായി തുടരുന്നു.
Summar: The Chicken Coop Murders were a series of brutal child abductions and killings carried out by Gordon Stewart Northcott in California. Among the victims was Walter Collins, a nine-year-old boy whose disappearance and murder shocked the nation. The case drew massive public attention, especially after police corruption was exposed when they tried to cover up their failures by presenting another boy as Walter to his grieving mother.