
ന്യൂഡൽഹി: ഓപ്പൺഎഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആഗോളതലത്തിൽ തടസ്സം നേരിട്ടു(ChatGPT ). ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 ഓടെയാണ് ചാറ്റ്ജിപിടിയ്ക്ക് തടസ്സം നേരിട്ടത്. ഇതോടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് വെബ് പ്ലാറ്റ്‌ഫോമിൽ ചാറ്റ്ജിപിടി ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല.
അതേസമയം, തടസ്സം ശ്രദ്ധയിൽ പെട്ടതോടെ കമ്പനി വിവരം സ്ഥിരീകരിച്ചു. വെബ് ഇന്റർഫേസിലെ ഫ്രണ്ട് എൻഡ് തകരാറാണ് തടസ്സത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. അതേസമയം തകരാർ പരിഹരിച്ചു വരികയായാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.