
നാൽചിക്ക്: റഷ്യയിലെ കബാർഡിനോ-ബാൽക്കറിയ മേഖലയിലെ നാൽചിക്കിൽ ചെയർലിഫ്റ്റ് തകർന്നു വീണു(Chairlift collapses). അപകട സമയം 20 ഓളം വിനോദ സഞ്ചാരികൾ ചെയർലിഫ്റ്റിൽ ഉണ്ടായിരുന്നതായാണ് വിവരം.
ഇതിൽ ഒരാൾ മരിച്ചതായും 15 ഓളം പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ഇതിൽ 8 പേർക്ക് ഗുരുതര പരിക്കുകളാണുള്ളത്. അപകടത്തെ തുടർന്ന് ചെയർലിഫ്റ്റ് താഴെയുള്ള തടാകത്തിലേക്കാണ് വീണത്. കേബിൾ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.