ഗസ്സ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വീണ്ടും ഗസ്സയിൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗസ്സ സിറ്റിയിലെ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കുട്ടികൾ അടക്കം ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അഞ്ച് മുതിർന്ന ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അവകാശപ്പെട്ടു.
വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും ആക്രമണം തുടരുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽവന്നശേഷം 318 പലസ്തീൻകാരെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്.788 പേർക്ക് പരിക്കേറ്റു.2023 ഒക്ടോബർ മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 69,733 പലസ്തീൻകാർക്കാണ് ജീവൻ നഷ്ടമായതെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.