വാഷിംഗ്ടൺ: ഗാസയിൽ 60 ദിവസം നീണ്ടു നിൽക്കുന്ന വെടിനിർത്തൽ കരാറിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയ്യാറായതായി വിവരം(Ceasefire). യുഎസ് മുന്നോട്ടുവെച്ച നിർദേശം അംഗീയകരിക്കാൻ ഇസ്രയേൽ തയ്യാറാവുകയായിരുന്നു.
ഇത് സംബന്ധിച്ച് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫ് കൈമാറിയ രേഖകളിൽ ഇസ്രയേൽ ഒപ്പുവെചെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അതേസമയം യുഎസിന്റെ വെടിനിർത്തൽ നിർദേശം വിശദമായി പഠിക്കുകയാണെന്ന് ഹമാസ് വെളിപ്പെടുത്തി.