
ടെൽ അവീവ്: ഇസ്രായേലിലെ തെക്കൻ ടെൽ അവീവിൽ കാർ പൊട്ടിത്തെറിച്ചു(Car explodes). അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന 46 വയസുകാരണ് പരിക്കേറ്റു.
നഗരത്തിലെ യാദ് എലിയാഹു പരിസരത്തുള്ള ലാ ഗാർഡിയ സ്ട്രീറ്റിലാണ് സ്ഫോടനം ഉണ്ടായത്. അപകടം നടന്നയുടൻ തന്നെ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയിരുന്നു.
അതേസമയം, പരിക്കേറ്റയാളെ വിദഗ്ധ ചികിത്സയ്ക്കായി ടെൽ അവീവിലെ ഇച്ചിലോവ് ആശുപത്രിയിൽ പ്രവശിപിച്ചു.