മോസ്കോയിൽ കാർ ബോംബ് സ്ഫോടനം: റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, സമാന രീതിയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥൻ | Car bomb

സ്ഫോടനം നടന്നത് പാർക്കിങ് ഏരിയയിൽ
മോസ്കോയിൽ കാർ ബോംബ് സ്ഫോടനം: റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, സമാന രീതിയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥൻ | Car bomb
Updated on

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. റഷ്യൻ സായുധ സേനയുടെ പരിശീലന വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ ഫാനിൽ സർവരോവ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നടന്ന സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.(Car bomb explosion in Moscow, Russian general killed)

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മോസ്കോയിലെ യസീനേവ സ്ട്രീറ്റിലുള്ള പാർക്കിങ് ഏരിയയിലാണ് സംഭവം. ഫാനിൽ സർവരോവ് സഞ്ചരിച്ചിരുന്ന 'കിയ സൊറെന്റോ' കാറിന് അടിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ജനറലിനൊപ്പം കാറിലുണ്ടായിരുന്ന ഡ്രൈവറും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

കൊലപാതകത്തിന് പിന്നിൽ യുക്രൈൻ ഇന്റലിജൻസ് വിഭാഗമാണെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചു. എന്നാൽ ഈ വിഷയത്തിൽ യുക്രൈൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിറിയയിൽ ബഷാർ അൽ അസദിനെ പിന്തുണച്ച് റഷ്യ നടത്തിയ സൈനിക നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ഫാനിൽ സർവരോവ്.

യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷം മോസ്കോയിൽ കൊല്ലപ്പെടുന്ന എത്രാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് സർവരോവ് എന്നത് റഷ്യൻ സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

2024 ഏപ്രിലിൽ ജനറൽ യാരോസ്ലാവ് മൊസ്കാലിക് കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 2024 ഡിസംബറിൽ ജനറൽ ഇഗോ കിരിലോവ് സമാനമായ രീതിയിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ റഷ്യൻ അധികൃതർ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com