
2017, അതൊരു സെപ്റ്റംബർ മാസമായിരുന്നു, റഷ്യയിലെ ക്രാസ്നോഡാർ നഗരത്തിലെ ഒരു പതിവ് വൈകുന്നേരം. റഷ്യൻ സൈനിക അക്കാദമിയുടെയും അതിനോടനു ചേർന്നുള്ള ഹോസ്റ്റൽ കോംപൗണ്ടിന്റെയും റോഡ് നിർമ്മാണ പ്രവർത്തങ്ങൾ പുരോഗമിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നതിന് ഇടയിൽ ഒരു തൊഴിലാളിക്ക് ഒരു മൊബൈൽ ഫോൺ റോഡരികിൽ നിന്നും ലഭിക്കുന്നു. ആരുടേതാണ് എന്ന് അറിയുവാൻ വേണ്ടി അയാൾ ആ ഫോൺ ഓൺ ചെയ്തു. പെട്ടന്ന് ആ ഫോൺ അയാൾ ഒന്ന് പരതി നോക്കി, പതിയെ ആ ഫോണിന്റെ ഗാലറി കൂടി തുറന്നു നോക്കുന്നു. ഫോണിന്റെ ഉടമയുടെ ഫോട്ടോ കാണുമോ എന്ന് കരുതിയാണ് ആ മനുഷ്യൻ ഗാലറി തുറന്നത്, എന്നാൽ അവിടെ അയാൾ കണ്ട കാഴ്ചകൾ തീർത്തും അസ്വസ്ഥജനകമായിരുന്നു. (Dmitry and Natalia Baksheevy)
മനുഷ്യ ശരീരത്തെ വെട്ടി നുറുക്കിയ ശേഷം അതിനോടൊപ്പമുള്ള ഒരു പുരുഷന്റെ നിരവധി സെൽഫികൾ. വെട്ടിമാറ്റിയ മനുഷ്യന്റെ തലയും കൈയ്യും കയ്യിലേന്തിയും വായില്‍ വച്ചും പോസ്. മനുഷ്യ ശരീരത്തിന്റെ വെട്ടിനുറുക്കപ്പെട്ട നൂറിലേറെ ചിത്രങ്ങൾ.
ഇവയെലാം കണ്ട് അകെ ഭീതിയിലാഴ്ന്ന തൊഴിലാളി വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുന്നു. സംഭവ സ്ഥലത്ത് എത്തുന്ന പോലീസുകാർ ഫോൺ പരിശോധിക്കുന്നു. നിർമ്മാണ തൊഴിലാളി അറിയിച്ചത് എല്ലാം സത്യമാണ്. അതോടെ ഫോണിന്റെ ഉടമയെ കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. ഗാലറിയിൽ ഉടമയുടേതാണ് എന്ന് സംശയിക്കുന്ന ചിത്രങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിക്കുന്നു. പോലീസുക്കാർക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ഉടമകളെ കണ്ടെത്തുവാൻ. നതാലിയ ബക്ഷീവി (Natalia Baksheevy) എന്ന നാല്പത്തിരണ്ടുകാരിയും അവരുടെ ഭർത്താവ് ദിമിട്രിയുടേതുമാണ് (Dmitry) ആ ഫോൺ.
ഫോണിന്റെ ഉടമകളെ കണ്ടെത്തിയതോടെ പോലീസ് ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ പരിശോധന നടത്തുന്നു. ഫോണിലെ ഗാലറിയിൽ കണ്ട കാഴ്ചകൾക്കും അപ്പുറമായിരുന്നു ആ വീട്ടിൽ പോലീസുകാരെ കാത്തിരുന്നത്. ആ വീടിനെ ആവരണം ചെയ്ത് ചോരയുടെ ഗന്ധം. ആ വീടിന്റെ ബേസ്‌മെന്റിൽ നിന്നും ഒരു സ്ത്രീയുടെ ശവശരീരം കണ്ടെത്തുന്നു. അടുക്കളയിൽ നിന്നും ഉപ്പിലിട്ട മനുഷ്യ അവശിഷ്ട്ടങ്ങൾ. വീട്ടിനുള്ളിൽ ഉടനീളം മനുഷ്യ ശരീരങ്ങൾ വെട്ടിനുറുക്കിയ ശേഷം അവയോടൊപ്പം എടുത്ത ചിത്രങ്ങൾ. ചിലതിൽ പ്ലേറ്റിൽ മനുഷ്യന്റെ തലയാണെങ്കിൽ മറ്റൊന്നിൽ കൈയോ കാലോ. ചില ചിത്രങ്ങളിൽ ദമ്പതികൾ ആസ്വദിച്ച് അവ ഭക്ഷിക്കുന്നത് ആവും. ഒരു ചിത്രത്തിൽ മനുഷ്യന്റെ തല വെട്ടി ഒരു പ്ലേറ്റിൽ വച്ചിരിക്കുന്നു അതിന് ചുറ്റും ഓറഞ്ചുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ദമ്പതികളെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയുന്നു. പോലീസിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല, ഇരുവരും യാതൊരു കൂസലും കൂടാതെ കുറ്റസമ്മതം നടത്തി. റോഡാരിക്കിൽ നിന്നും കണ്ടുകിട്ടിയ മൊബൈൽ ഫോൺ തങ്ങളുടേതാണ് എന്ന് അവർ സമ്മതിക്കുന്നു. പോലീസിന്റെ കണക്കുകൾ പ്രകാരം മുപ്പതിലേറെ പേരാണ് ഈ നരഭോജി ദമ്പതികളുടെ കറിക്കത്തിക്ക് ഇരയായത്. ഏകദേശം ഇരുപത് വർഷം കൊണ്ടാണ് ഇരുവരും ഇത്രയേറെ മനുഷ്യരെ വറ്റിനിറുക്കി ഭക്ഷിച്ചത്.
തങ്ങൾ എങ്ങനെയാണ് ഇത്രയും അധികം മനുഷ്യരെ കൊലപ്പെടുത്തിയത് എന്ന് ദമ്പതികൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ഡേറ്റിംഗ് ആപ്പുകൾ വഴി ഇരകളെ പരിചയപ്പെടുന്നു. ശേഷം പ്രണയ ബന്ധത്തിന് താൽപ്പര്യമുള്ളതായി കാട്ടി വീട്ടിലേക്ക് ക്ഷണിക്കുന്നു. നതാലിയ പുരുഷന്മാരെയും ദിമിട്രി സ്ത്രീകളെയും തഞ്ചത്തിൽ വശത്താക്കി വീട്ടിലേക്ക് വരുത്തുന്നു. ശേഷം ഇരകൾക്ക് മയക്കുമരുന്ന് കലർന്ന കൂൾ ഡ്രിങ്കുകൾ നൽകുന്നു. കൂൾ ഡ്രിങ്കുകൾ ഉള്ളിൽ ചെന്ന് നിമിഷ നേരത്തിനുള്ളിൽ ഇരകളുടെ ബോധം പോകുന്നു. തുടർന്ന്, കത്തിയും മറ്റ് ആയുധങ്ങളും കൊണ്ട് ഇരകളുടെ ശരീരം വെട്ടിമുറിക്കുന്നു. അങ്ങനെ 30 ഓളം മനുഷ്യരെ അവർ കൊന്നും തിന്നു.
പിടിക്കപ്പെട്ടപ്പോൾ ഇരുവരും കുറ്റസമ്മതം നടത്തിയെങ്കിലും വിചാരണ വേളയിൽ എല്ലാം തന്നെ തിരുത്തി പറഞ്ഞു. തങ്ങൾ നിരപരാധിയാണ്, ഒരിക്കൽ കട്ടിൽ നിന്നും ഒട്ടനവധി മനുഷ്യ ശവശരീരങ്ങൾ കണ്ടുകിട്ടിയെന്നും, കൗതുകം കൊണ്ട് മാത്രമാണ് അവയുമായി ചിത്രങ്ങൾ പകർത്തിയതെന്നും. ദമ്പതികളുടെ ഈ വാദത്തിനുമേൽ പോലീസ് വീണ്ടും അന്വേഷണം ആരംഭിക്കുന്നു. ദിമിട്രിയ്ക്കും ഭാര്യക്കും ഒരിക്കലും മനുഷ്യേരെ കൊന്നു തിന്നാൻ കഴിയില്ല എന്ന് പലരും വാദിച്ചു. 30 ഓളം മനുഷ്യരെ കൊന്നും തിന്നു എന്ന് പറയെപ്പെടുമോഴും പോലീസ് ദമ്പതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടുകിട്ടയ മനുഷ്യ ശവശരീരത്തിന്റെ കൊലപാതകത്തിന് മാത്രമാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്. കൊലപാതക പ്രേരണയ്ക്ക് നതാലിയയെ കോടതി 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ദിമിട്രിയെ 12 വർഷത്തേക്കും ശിക്ഷിച്ചു. എന്നാൽ, 2020 ഫെബ്രുവരി 16 ന്, ദിമിട്രി കസ്റ്റഡിയിലിരിക്കെ ടൈപ്പ് വൺ പ്രമേഹം മൂലം മരണപ്പെട്ടു.
അന്ന് ആ നിർമ്മാണ തൊഴിലാളിക്ക് ആ ഫോൺ കളഞ്ഞു കിട്ടിയത് കൊണ്ട് മാത്രമാണ് ഇത്രയും മനുഷ്യരെ കൊന്നും തിന്ന നരഭോജി ദമ്പതികളുടെ കഥ പുറംലോകം അറിയുന്നത്. ഒരുപക്ഷെ അങ്ങനെ ഒന്നും സംഭവിച്ചില്ല എങ്കിൽ ഇന്നും ആരെങ്കിലുമൊക്കെ ഇരുവരുടെയും കറിക്കത്തിക്ക് ഇരയായേനെ എന്നത് തീർച്ച.