ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ |Lawrence Bishnoi

ബിഷ്‌ണോയ് ഖലിസ്താന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യംവെയ്ക്കുന്നു.
Lawrence Bishnoi
Published on

ഒട്ടാവ : കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയേയും സംഘത്തെയും കാനഡ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിഷ്‌ണോയിയും സംഘവും സിഖ്- കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട ഖലിസ്താന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യംവെയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കാനഡയുടെ പുതിയ നീക്കം.

കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പറഞ്ഞു. “കാനഡയിലെ ഓരോ വ്യക്തിക്കും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ട്. ഒരു സർക്കാർ എന്ന നിലയില്‍ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്. ബിഷ്‌ണോയി സംഘം ചിലരെ ഭീകരതയ്ക്കും അതിക്രമത്തിനും ഇരയാക്കിയിട്ടുണ്ട്. ഈ സംഘത്തെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഇവരുടെ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണെന്ന് ഗാരി പറഞ്ഞു.

2023 ജൂണില്‍ ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതോടെയാണ് ബിഷ്‌ണോയ് സംഘത്തേക്കുറിച്ച് കാനഡയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. 2024ല്‍ പഞ്ചാബി ഗായകരുടെ കാനഡയിലെ വസതിക്കുനേരെ വെടിയുതിര്‍ത്തതിന്‍റെ ഉത്തരവാദിത്തം ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. തുടർന്ന് സിഖ് സമൂഹം ഒന്നടങ്കം ബിഷ്‌ണോയി സംഘത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com