
മദീന: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടകരുടെ ബസിന് തീപിടിച്ചു(Umrah pilgrims catches fire). കഴിഞ്ഞ ദിവസം മക്ക മദീന റോഡിൽ വാദി ഖുദൈദിൽ വച്ചാണ് സംഭവം നടന്നത്.
അപകടത്തിൽ ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകരായ ആറുപേർ മരണമടയുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 20 ഉംറ തീർത്ഥാടകാർ ഉണ്ടായിരുന്ന ബസ്, മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ശേഷം തീ പിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.