
യാകുട്ടിയ: റഷ്യയിലെ കിഴക്കൻ മേഖലയിൽ ഖനിത്തൊഴിലാളികളെ കൊണ്ടുപോയിരുന്ന ബസ് അപകടത്തിൽ പെട്ടു(Bus). അപകടത്തിൽ 13 പേർക്ക് ജീവൻ നഷ്ടമായി. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:20 ഓടെയാണ് സംഭവം നടന്നത്.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. ഇതോടെ ബസ് റോഡിൽ നിന്ന് തെന്നിമാറി 25 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടി അധികൃതർ കേസ് രജിസ്റ്റർ ചെയ്തു.