

കൊളംബിയ: വടക്കൻ കൊളംബിയയിൽ (Colombia) സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് പാറക്കെട്ടിൽ നിന്ന് താഴേക്ക് മറിഞ്ഞ് 17 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ കൊളംബിയയിലെ ആൻ്റിയോക്വിയ പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. ആൻ്റിയോക്വിയൻ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥികൾ കരീബിയൻ പട്ടണമായ ടോളുവിൽ ഒരു സ്കൂൾ യാത്രയുടെ ഭാഗമായി പോവുകയും അവിടെവെച്ച് തങ്ങളുടെ ബിരുദദാന ചടങ്ങ് ആഘോഷിക്കുകയും ചെയ്ത ശേഷം മെഡെലിനിലേക്ക് മടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകി സംഭവിച്ച അപകടത്തിൽ 17 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആൻ്റിയോക്വിയ ഗവർണർ ആൻഡ്രസ് ജൂലിയൻ അറിയിച്ചു. ഡിസംബർ മാസത്തിൽ ഈ വാർത്ത കേൾക്കുന്നത് സമൂഹത്തിന് കഠിനമാണെന്നും അദ്ദേഹം പറഞ്ഞു.
A tragic school bus accident in a rural area of northern Colombia killed 17 people and injured 20 after the bus plunged off a cliff. The bus was carrying students from the Antioqueño High School who were returning to Medellin from the Caribbean town of Tolu, where they had celebrated their graduation.