സുഡാനിൽ അരങ്ങേറുന്നത് അതിക്രൂരമായ രംഗങ്ങൾ : സ്ത്രീകൾക്ക് എതിരായ അക്രമം രൂക്ഷം, തെരുവുകൾ നിറയെ മൃതശരീരങ്ങൾ | Sudan

പതിനായിരങ്ങളാണ് ജീവനുംകൊണ്ട് പലായനം ചെയ്തത്.
സുഡാനിൽ അരങ്ങേറുന്നത് അതിക്രൂരമായ രംഗങ്ങൾ : സ്ത്രീകൾക്ക് എതിരായ അക്രമം രൂക്ഷം, തെരുവുകൾ നിറയെ മൃതശരീരങ്ങൾ | Sudan
Published on

ഖാർത്തും : സുഡാനിലെ ആഭ്യന്തര കലാപം രൂക്ഷമായ എൽ ഫാഷർ നഗരം പിടിച്ചെടുക്കുന്നതിനിടെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർ.എസ്.എഫ്.) കൊടിയ ക്രൂരതകൾ നടത്തിയതായി റിപ്പോർട്ട്. നഗരം വിട്ട് പലായനം ചെയ്തവരുടെ ഞെട്ടിക്കുന്ന സാക്ഷിമൊഴികളാണ് വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.(Brutal scenes unfold in Sudan, Violence against women is escalating)

പുരുഷന്മാരെ മാറ്റിനിർത്തി വെടിയുതിർത്ത ആർ.എസ്.എഫ്., സ്ത്രീകളെ വ്യാപകമായി ലൈംഗിക അതിക്രമങ്ങൾക്കും കൂട്ടബലാത്സംഗങ്ങൾക്കും ഇരയാക്കി. തെരുവുകളിൽ നിറയെ ശവശരീരങ്ങളാണെന്നും ആർ.എസ്.എഫ്. കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും സാക്ഷികൾ പറയുന്നു.

ആർ.എസ്.എഫ്. ചെയ്യുന്നത് കൊടിയ യുദ്ധക്കുറ്റമാണ് എന്ന് ഈജിപ്തിലെ സുഡാൻ അംബാസഡർ ഇമാദെൽദിൻ മുസ്തഫ അദാവി കുറ്റപ്പെടുത്തി. സുഡാനിലെ സ്ഥിതി ഭയാനകമാണെന്ന് റെഡ് ക്രോസ് പ്രസിഡന്റ് മിർജാന സ്പോൽജാറിക് പറഞ്ഞു. രാജ്യത്തെ സൈന്യവും ആർ.എസ്.എഫും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടെയാണ് നഗരത്തിന്റെ നിയന്ത്രണം ആർ.എസ്.എഫ്. പിടിച്ചെടുത്തത്. അതിക്രൂരതകൾ അരങ്ങേറിയതോടെ എൽ ഫാഷറിൽനിന്ന് പതിനായിരങ്ങളാണ് ജീവനുംകൊണ്ട് പലായനം ചെയ്തത്.

Related Stories

No stories found.
Times Kerala
timeskerala.com