അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി വെടിവെപ്പ്: കസ്റ്റഡിയിലെടുത്ത വ്യക്തിയെ വിട്ടയച്ചു; അന്വേഷണം മറ്റൊരു ദിശയിലേക്ക്, അജ്ഞാത വ്യക്തിക്കായി തിരച്ചിൽ തുടരുന്നു | Brown University

സിസിടിവി ദൃശ്യങ്ങളിൽ കണ്ട അജ്ഞാത വ്യക്തിക്ക് വേണ്ടിയാണ് ഇപ്പോഴും തിരച്ചിൽ തുടരുന്നത്
Brown University
Updated on

അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ (Brown University) രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വ്യക്തിയെ പോലീസ് വിട്ടയച്ചു. കേസ് മറ്റൊരു ദിശയിലേക്ക് നീങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ചയാണ് റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ് നടന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തതായി പ്രൊവിഡൻസ് പോലീസ് മേധാവി ഓസ്‌കാർ പെരസ് ഞായറാഴ്ച ഉച്ചയ്ക്ക് അറിയിച്ചിരുന്നു. എന്നാൽ യുവാവിനെ കസ്റ്റഡിയിലെടുത് മണിക്കൂറുകൾക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ, തടഞ്ഞുവെച്ച വ്യക്തിയെ വിട്ടയക്കുമെന്ന് മേയർ ബ്രെറ്റ് സ്മൈലിയും മറ്റ് ഉദ്യോഗസ്ഥരും അറിയിച്ചു. കേസിൻ്റെ അന്വേഷണം "മറ്റൊരു ദിശയിലേക്ക്" പോകുന്നതിനാലാണ് ഈ തീരുമാനം.പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തെളിവുണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ സംശയത്തിൻ്റെ അടിസ്ഥാനമില്ലെന്ന് റോഡ് ഐലൻഡ് അറ്റോർണി ജനറൽ പീറ്റർ നെറോൺഹ പറഞ്ഞു. കേസ് ഉടൻ തെളിയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ കണ്ട അജ്ഞാതനായ വ്യക്തിക്ക് വേണ്ടിയാണ് ഇപ്പോഴും തിരച്ചിൽ തുടരുന്നത്. സെല്ലുലാർ ഡാറ്റാ അനാലിസിസ് വഴി കോവൻട്രിയിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് ആദ്യം സംശയിക്കപ്പെട്ടയാളെ പിടികൂടിയതെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ നേരത്തെ അറിയിച്ചിരുന്നു. പരിക്കേറ്റ ഏഴ് പേർ സുരക്ഷിതരാണ്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണെങ്കിലും സ്ഥിരമാണ്. മറ്റൊരാൾ ഡിസ്ചാർജ് ആയി.

Summary

Authorities in Providence, Rhode Island, announced the release of the man previously held as a "person of interest" in the Brown University mass shooting that left two students dead and nine wounded, stating the investigation is moving in a "different direction." The man was initially detained based on a "quantum of evidence," but investigators later found no basis to believe he was involved.

Related Stories

No stories found.
Times Kerala
timeskerala.com