
ദുബായ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അറസ്റ്റിലായ ബ്രിട്ടീഷ് കൗമാരക്കാരനെ ദുബായ് പോലീസ് മോചിപ്പിച്ചു( British citizen). ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ബ്രിട്ടീഷ് പൗരനായ മാർക്കസ് ഫക്കാന(19)യെയാണ് മോചിപ്പച്ചത്.
ബ്രിട്ടീഷ് പൗരനോപ്പം 985 പേരെയാണ് മോചിപ്പിച്ചത്. മാർക്കസ് ഫക്കാന 17 വയസുള്ള പെൺകുട്ടിയുമായി ഉഭയസമ്മതപ്രകാരമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാലാണ് ഇയാൾ അറസ്റ്റിലായത്. യു.എ.ഇ നിയമ പ്രകാരം 18 വയസിൽ താഴെയുള്ള ലൈംഗിക ബന്ധം ശിക്ഷാർഹമാണ്.