
ലണ്ടൻ: ബ്രിട്ടണും (യുകെ) കാനഡയും പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി റിപ്പോർട്ട്(Palestine). അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിർപ്പ് അവഗണിച്ചാണ് തീരുമാനം.
മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും പലസ്തീൻ രാഷ്ട്രത്തെ അഗീകരിക്കേണ്ടത് ആവശ്യമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിക്കുകയിരന്നു. മാത്രമല്ല; ഒക്ടോബർ 7 ൽ നടന്ന ആക്രമണത്തിൽ പിടിച്ചെടുത്ത എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനോട് കാനഡ ആവശ്യപ്പെട്ടു.
അതേസമയം മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കുന്നതിനായെടുത്ത ഈ തീരുമാനത്തെ ഒട്ടാവ പിന്തുണയ്ക്കുന്നതായും പ്രസ്താവനയിൽ സൂചനയുണ്ട്.