

അബുദാബി: മാധ്യമ ഉള്ളടക്കം, സർഗ്ഗാത്മക വ്യവസായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലയിലെ ഏറ്റവും വലിയ കൂട്ടായ്മയായ ബ്രിഡ്ജ് ഉച്ചകോടി 2025 (BRIDGE Summit 2025) അബുദാബിയിലെ ADNEC സെൻ്ററിൽ തുടക്കമായി. 60,000-ത്തിലധികം ഉള്ളടക്ക നിർമ്മാതാക്കൾ, മീഡിയ പ്രൊഫഷണലുകൾ, കലാകാരന്മാർ, നിർമ്മാതാക്കൾ, സംരംഭകർ, നിക്ഷേപകർ, സർവ്വകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ മേഖലയിലെ ഒട്ടനവധി പേര് ഉച്ചകോടിയുടെ ഭാഗമായി.
ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ, 400-ൽ അധികം അന്താരാഷ്ട്ര പ്രഭാഷകരും 300 പ്രദർശകരും പങ്കെടുക്കും. 200 പാനൽ ചർച്ചകളും 50 വർക്ക്‌ഷോപ്പുകളും ഉൾപ്പെടെ 300-ൽ അധികം പ്രവർത്തനങ്ങൾ ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഉൽപാദന സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, മൂല്യ ശൃംഖലകൾ മെച്ചപ്പെടുത്തുക, പ്രമുഖ ആഗോള പങ്കാളികൾക്കിടയിൽ വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ഉച്ചകോടി ലക്ഷ്യമിടുന്നത്. ക്രിയേറ്റീവ് ഇക്കോണമി മാർക്കറ്റുകളിലേക്ക് പ്രവേശനം വർദ്ധിപ്പിക്കുന്നതിനുള്ള പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും ഉച്ചകോടിയിൽ ചർച്ചാവിഷയമാകും. ഗെയിമിംഗ്, ഓഗ്‌മെൻ്റഡ്, വെർച്വൽ റിയാലിറ്റി, ഡിസൈൻ, ആർക്കിടെക്ചർ തുടങ്ങിയ വളർന്നുവരുന്ന സർഗ്ഗാത്മക മേഖലകളും ഇവിടെ പ്രാധാന്യം നേടുന്നുണ്ട്.
The BRIDGE Summit 2025 opened in Abu Dhabi at the ADNEC Centre, bringing together over 60,000 creators, media, and content professionals from around the world. Running until December 10, the event features more than 400 international speakers and 300 exhibitors.