
ന്യൂഡൽഹി: ലൂട്ടൺ-ഗ്ലാസ്ഗോ ഈസിജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണിയും ട്രംപിനെതിരെ മുദ്രാവാക്യവും വിളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു(Bomb threat). ഈസിജെറ്റിന്റെ EZY609 എന്ന വിമാനത്തിലാണ് സംഭവം നടന്നത്.
ഇയാളുടെ പ്രതികരണത്തിൽ യാത്രക്കാർ പരിഭ്രാന്തരായതോടെ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു. ലൂട്ടണിൽ നിന്നും പുറപ്പെട്ട വിമാനം ഗ്ലാസ്‌ഗോയിൽ ലാൻഡ് ചെയ്തപ്പോഴാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
"ഞാൻ വിമാനം ബോംബ് ചെയ്യാൻ പോകുന്നു", "അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം", "അല്ലാഹു അക്ബർ" തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച 41 കാരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ അന്വേഷണം തുടരുകയാണെന്ന് സ്കോട്ട്ലൻഡ് പോലീസ് അറിയിച്ചു.