ലിബിയൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞു; 42 പേരെ കാണാതായി, മരിച്ചതായി കരുതുന്നു - IOM | Libya

Libya
Published on

ലിബിയൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞു. അപകടത്തിൽ 42 കുടിയേറ്റക്കാരെ കാണാതായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കാണാതായി പോയവർ മരണപ്പെട്ടു കാണും എന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) ആണ് ഈ വിവരം അറിയിച്ചത്.

49 പേരുമായി യാത്ര തിരിച്ച ബോട്ട്, അൽ ബുരി എണ്ണപ്പാടത്തിന് സമീപമാണ് മുങ്ങിയത്. ലിബിയൻ അധികൃതർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്. ബോട്ട് മുങ്ങിയ ശേഷം ആറ് ദിവസത്തോളം കടലിൽ ഒഴുകിനടന്ന ശേഷമാണ് ഏഴ് പേരെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരിൽ സുഡാൻ, നൈജീരിയ, കാമറൂൺ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നു. കാണാതായ 42 പേർ മരിച്ചതായി കരുതുന്നു. ഇതോടെ, ഈ വർഷം മധ്യ മെഡിറ്ററേനിയൻ കടലിൽ മരണം സംഭവിച്ച കുടിയേറ്റക്കാരുടെ എണ്ണം 1,000 കവിഞ്ഞതായി IOM അറിയിച്ചു.

Summary

At least 42 migrants are missing and presumed dead after their rubber boat capsized off the coast of Libya near the Al Buri oilfield, according to the International Organization for Migration (IOM).

Related Stories

No stories found.
Times Kerala
timeskerala.com