
ഇറ്റാലി: ലാംപെഡൂസയിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞു(Boat capsizes). അപകടത്തിൽ 20 പേർ മരിച്ചു. 20 ഓളം പേരെ കാണാതായതായാണ് വിവരം.
ബോട്ടിൽ 100 ഓളം കുടിയേറ്റക്കാർ ഉണ്ടായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി സ്ഥിരീകരിച്ചു. രക്ഷപെട്ട 60 പേരെ ലാംപെഡൂസയിലെ ഒരു കേന്ദ്രത്തിലേക്ക് മാറ്റി. ഇവർ സുരക്ഷിതരാണെന്നാണ് വിവരം.
അതേസമയം കാണാതായ 20 ഓളം പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.