ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റതായി ബലൂചിസ്താൻ ആരോഗ്യമന്ത്രി ബഖത് മുഹമ്മദ് കാക്കർ പറഞ്ഞു.
ബലൂചിസ്ഥാൻ പ്രാവിശ്യയിലെ ക്വറ്റയിലെ സൈനിക ആസ്ഥാനത്തിന് സമീപം തിരക്കേറിയ ഒരു തെരുവിലാണ് വളരെ ശക്തമായ സ്ഫോടനമുണ്ടായത്.ശക്തമായ സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ തകർന്നു. സ്ഫോടന ശേഷം വെടിയൊച്ച കേട്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പരിക്കേറ്റവരെ സമീപത്തെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.