ക്വറ്റ : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമിയുടെ (ബി.എൽ.എ.) ആക്രമണത്തിൽ പാകിസ്ഥാൻ സൈന്യത്തിന് കനത്ത നഷ്ടം. പാകിസ്താൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്.എസ്.ജി.) രണ്ട് കമാൻഡോകൾ ഉൾപ്പെടെ ഒമ്പത് സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.(BLA attack in Balochistan, 9 Pakistani army personnel killed)
സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ബി.എൽ.എ.യുടെ ആക്രമണം. ബലൂചിസ്ഥാൻ വിമതർ സ്‌നൈപ്പറുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർ.പി.ജി.) ഉൾപ്പെടെയുള്ള ആധുനിക ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഇരുവിഭാഗവും തമ്മിൽ ഒരു മണിക്കൂറോളം രൂക്ഷമായ വെടിവെപ്പ് നീണ്ടുനിന്നതായി റിപ്പോർട്ടുണ്ട്. രണ്ട് സൈനിക വാഹനങ്ങൾ തകർന്നത് പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടിയായി.
പാകിസ്ഥാൻ സർക്കാരിൽനിന്ന് സാമ്പത്തിക ചൂഷണവും ഒറ്റപ്പെടുത്തലും നേരിടുന്ന ബലൂചിസ്ഥാൻ ദശാബ്ദങ്ങളായി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി (CPEC) ബന്ധപ്പെട്ട പദ്ധതികൾ എന്നിവയെ പതിവായി ലക്ഷ്യമിടാറുണ്ട്. ഈ ആക്രമണം പ്രവിശ്യയിൽ വീണ്ടും സംഘർഷം വർദ്ധിപ്പിച്ചിട്ടുണ്ട്.