വാഷിംഗ്ടൺ : ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഫീസ് പ്രഖ്യാപനത്തെത്തുടർന്ന്, എച്ച്-1ബി വിസ കൈവശമുള്ള തങ്ങളുടെ ജീവനക്കാരോട് യുഎസ് വിടരുതെന്ന് നിർദേശിച്ച് മൈക്രോസോഫ്റ്റ്, ജെപി മോർഗൻ, ആമസോൺ എന്നിവ. (Big Tech advises H-1B visa holders as Trump slaps $100K fee)
എച്ച്-1ബി, എച്ച്-4 വിസ കൈവശമുള്ള എല്ലാ ജീവനക്കാരും സെപ്റ്റംബർ 21, കിഴക്കൻ സമയ മേഖല പുലർച്ചെ 12 മണിക്കകം - ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ദിവസത്തിനുള്ളിൽ യുഎസിലേക്ക് മടങ്ങണമെന്ന് ആമസോൺ ഒരു ആഭ്യന്തര കത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
മൈക്രോസോഫ്റ്റിലെ ജീവനക്കാർക്ക് അയച്ച സമാനമായ ഇ-മെയിലിൽ, എച്ച്1ബി വിസ ഉടമകളോട് യുഎസിൽ തുടരാൻ ആവശ്യപ്പെട്ടു. "നിലവിൽ യുഎസിലുള്ള എച്ച്-1ബി വിസ ഉടമകൾ യുഎസിൽ തന്നെ തുടരുകയും സർക്കാർ വ്യക്തമായ യാത്രാ മാർഗ്ഗനിർദ്ദേശം നൽകുന്നതുവരെ അന്താരാഷ്ട്ര യാത്ര ഒഴിവാക്കുകയും വേണം," യുഎസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിനായുള്ള വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന കമ്പനിയായ ഒഗ്ലെട്രീ ഡീക്കിൻസ് ജെപി മോർഗൻ ജീവനക്കാർക്ക് അയച്ച ഇമെയിൽ ആവശ്യപ്പെട്ടു.