പ്രണയം, പീഡനം, കൊലപാതകം: കാമുകന്റെ ലൈംഗിക വൈകൃതങ്ങൾക്ക് ഒപ്പം നിന്ന, സ്വന്തം സഹോദരിയെ പോലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ കൂട്ടു നിന്ന കാമുകി; പോൾ ബെർണാർഡോ – കാർല ഹോംൽക്ക | Paul Bernardo & Karla Homolka

കാർല ഹോമോൽക്കയും പോൾ ബെർണാർഡോയും തമ്മിലുള്ള ബന്ധം, പുറമേ പ്രണയ ഭരിതമായിരുന്നുവെങ്കിലും ആന്തരിക തലത്തിൽ അത്യന്തം വിഷലിപ്തമായിരുന്നു
Paul Bernardo & Karla Homolka
Updated on

കാനഡയിലെ ഒന്റാറിയോ പ്രവിശ്യ, അവിടെ ഇണക്കുരുവികളെ പോലെ ജീവിച്ചിരുന്ന യുവദമ്പതികൾ. ആര് കണ്ടാലും അസൂയപ്പെടുന്ന, പരസ്പരം ഏറെ സ്നേഹത്തോടെ ജീവിക്കുന്ന പോൾ ബെർണാഡോയും കാർല ഹൊമോൾക്കയും. എപ്പോഴും കളിയും ചിരിയുമായി കഴിഞ്ഞിരുന്ന പോളും കാർലയും. എന്നാൽ ആ ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിൽ മറഞ്ഞിരുന്നത് ഒരു നാടിനെ തന്നെ നടുക്കിയ സീരിയൽ കില്ലർമാരായിരുന്നു. പരസ്പരമുള്ള പ്രണയത്തിന്റെ പേരിൽ അവർ ചെയ്തുകൂട്ടിയ ക്രൂരതകൾ മനുഷ്യത്വത്തിലുള്ള വിശ്വാസത്തെ തന്നെ തകർക്കുന്നതാണ്.

കാർല ഹോമോൽക്കയും പോൾ ബെർണാർഡോയും തമ്മിലുള്ള ബന്ധം, പുറമേ പ്രണയ ഭരിതമായിരുന്നുവെങ്കിലും ആന്തരിക തലത്തിൽ അത്യന്തം വിഷലിപ്തമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ആഗ്രഹിച്ചിരുന്ന കാമുകൻ. കാമുകന്റെ എല്ലാ ലൈംഗിക വൈകൃതങ്ങൾക്കും കൂട്ട് നിന്ന കാമുകി. ഇതായിരുന്നു പോളും കാർലയും. പോളിന്റെ ലൈംഗിക ചേഷ്ടകൾക്ക് ഒപ്പം നിന്ന കാർല സ്വന്തം സഹോദരിയയെ പോലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ കൂട്ടുനിന്നു.

1980-കളുടെ അവസാനത്തിൽ ടൊറന്റോയുടെ പ്രാന്തപ്രദേശമായ സ്കാർബറോയിലെ സ്ത്രീകളെ വേട്ടയാടിയിരുന്നു ഒരു സീരിയൽ റാപിസ്റ്റ് ആയിരുന്നു പോൾ എന്ന പോൾ ബെർണാർഡോ (Paul Bernardo). "സ്കാർബറോ റേപ്പിസ്റ്റ്" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന പോൾ പ്രയാപുർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഒരൊ തവണയും കുറ്റകൃത്യം നടത്തിയ ശേഷം അതിവിദഗ്ധമായി പോൾ രക്ഷപ്പെട്ടിരുന്നു. ഈ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾ, പിന്നീട് പോളും കാർലയും ഒരുമിച്ചപ്പോൾ കൂട്ടക്കൊലകളിലേക്കും അതിക്രൂരമായ ലൈംഗിക പീഡനങ്ങളിലേക്കും വഴിമാറി.

പോൾ ബെർണാഡോ

സ്വന്തം അച്ഛൻ സ്വന്തം ചേച്ചിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടു വളർന്ന പോൾ. 1981 ൽ പോളിന് 16 വയസ്സുള്ള അവന്റെ അമ്മ ആ സത്യം വെളിപ്പെടുത്തി. തന്റെ വിവാഹേതര ബന്ധത്തിന്റെ ഫലമായാണ് പോൾ ജനിച്ചത്. ഇത്രയും നാൾ പോൾ ആരാണാ തന്റെ അച്ഛൻ എന്ന് കരുതിയ വ്യക്തി തന്റെ ആരുമല്ല എന്ന് അവൻ മനസിലാക്കുന്നു. അതോടെ സ്വന്തം അമ്മയെ പോലും പോൾ വെറുക്കുന്നു. പോൾ വളരുന്നതിന് അനുസരിച്ച് അവന്റെ ഉള്ളിൽ ലൈംഗിക വൈക്രതങ്ങൾ വളർന്നു കൊണ്ടേയിരുന്നു. കന്യകമാരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കണം, ഇത് മാത്രമായിരുന്നു അയാളുടെ ഉള്ളിലെ ഒരേയൊരു ആഗ്രഹം. പല സ്ഥലങ്ങളിൽ പല സമയങ്ങളിലായി അയാൾ ഒട്ടനവധി സ്ത്രീകളെ ഉപദ്രവിച്ചു. പോളിന്റെ ഇരകൾ സ്കൂളിൽ പഠിക്കുന്ന പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ള കുട്ടികളായിരുന്നു. ആരോടെങ്കിലും താൻ ഉപദ്രവിച്ച കാര്യം പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണി. പോളിന്റെ ഭീഷണിയിൽ ഭയന്ന് ആരും തന്നെ ബലാത്സംഗം വിവരം പുറത്ത് പറഞ്ഞില്ല. ഇതേ കാലയളവിലാണ് പോൾ കാർലയെ കണ്ടുമുട്ടുന്നത്.

കാർല ഹൊമോൾക്ക

പോൾ ബെർണാഡോയെ കണ്ടുമുട്ടുന്നതിന് മുൻപ് വളരെ സാധാരണക്കാരിയായ ഒരു യുവതിയായിരുന്നു കാർല ഹൊമോൾക്ക (Karla Homolka). എന്നാൽ, പോളുമായുള്ള പ്രണയം അവളെ ക്രമേണ അയാളുടെ ആധിപത്യത്തിന് അടിമയാക്കി. പോളിന്റെ ലൈംഗിക വൈകൃതങ്ങൾക്ക് അവൾ കൂട്ടുനിന്നു, ചിലപ്പോഴൊക്കെ അവൾ തന്നെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. താൻ സ്നേഹിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്കായി സ്വന്തം ധാർമിക നിലപാടുകളും സ്വന്തം വ്യക്തിത്വവും ഉപേക്ഷിച്ച കാർലയുടെ മനോനില ഒരുപാട് ചർച്ചചെയ്യപ്പെട്ടിരുന്നു. കാർല പോളിനെ പൂർണതയുള്ള പുരുഷനായി കണ്ടു, ആകർഷകനും, ആധിപത്യം പുലർത്തുന്നവനും. കന്യകമാരെയാണ് തനിക്ക് വേണ്ടതെന്ന് കാർല കണ്ടുമുട്ടിയപ്പോൾ പോൾ പറഞ്ഞിരുന്നു. എന്നാൽ കാർല കന്യകമായായിരുന്നില്ല. താൻ കന്യകയല്ലാത്ത കൊണ്ട് തന്നെ പോൾ ഉപേക്ഷിച്ച് പോകുമോ എന്ന ഭയം കാർലയെ വേട്ടയാടി. പോൾ ഒരിക്കലും തന്റെ അടുത്ത് നിന്ന് പോകരുത് എന്ന് അവൾ ആഗ്രഹിച്ചു. അതിനു വേണ്ടി പോൾ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നോ അതിനൊക്കെ അവൾ കൂട്ടുനിന്നു, പ്രോത്സാഹനം നൽകി.

16 വയസ്സ് മാത്രം പ്രായമുള്ള തന്റെ സഹോദരിയുടെ മേൽ പോളിന്റെ ദൃഷ്ടി പതിഞ്ഞു എന്ന് മനസിലാക്കിയ കാർല അതൊന്നും തടയാൻ ശ്രമിച്ചില്ല, പകരം സഹോദരിയെ ഉപദ്രവിക്കാൻ പോളിനൊപ്പം അവൾ കൂട്ട് നിന്നു. സ്വന്തം വീട്ടിനുള്ളിൽ വച്ച് സഹോദരിയെ പോൾ ബലാത്സംഗം ചെയുന്നത് യാതൊരു കൂസലുമില്ലാതെ കാർല നോക്കി നിന്നു. സഹോദരിയെ ബോധംകെടുത്താൻ വേണ്ടി മൃഗാശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചു കൊണ്ട് വന്നതും കാർലയായിരുന്നു. എന്തിന് ഏറെപ്പറയുന്നു, നിസ്സഹായയായി തന്റെ സഹോദരയിയെ പിച്ചിച്ചീന്തുന്നത് കാർല വീഡിയോയിൽ പകർത്തുന്നു. ഒടുവിൽ ആ കുഞ്ഞിനെ അവർ കൊലപ്പെടുത്തുന്നു. തുടർന്ന്, 1991-ൽ ലെസ്ലി മഹ്ഫി (14), 1992-ൽ ക്രിസ്റ്റൻ ഫ്രഞ്ച് (15) എന്നീ കൗമാരക്കാരെ തട്ടിക്കൊണ്ടുപോവുകയും ദിവസങ്ങളോളം ബന്ദികളാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഈ ക്രൂരതകളെല്ലാം അവർ വിഡിയോയിൽ പകർത്തിയിരുന്നു.

ഒടുവിൽ പിടിയിലായ പ്രതികൾ

കമിതാക്കളായിരുന്നു പോളും കാർലയും വിവാഹിതരാകുന്നു. എന്നാൽ വിവാഹ ശേഷം പോൾ കാർലയെ അതിക്രൂരമായി പീഡിപ്പിച്ചു. പലപ്പോഴായി കാർലക്ക് വൈദ്യസഹായം തേടേണ്ടി വന്നു. പോലീസ് പോളിനെ സ്കാർബറോ റേപ്പിസ്റ്റായി സംശയിക്കുന്നുണ്ടെന്ന് കാർല മനസിലാക്കുന്നു. അതോടെ താനും പിടിക്കപ്പെടും എന്ന ഭയം അവളുടെ ഉള്ളിൽ വർദ്ധിച്ചു. പോളിനെ പോലീസ് പിടിക്കുടിയാൽ താനും പിടിക്കപ്പെടും എന്ന് കാർല മനസിലാക്കി. പരിഭ്രാന്തയായ കാർല അഭിഭാഷകനായ അമ്മാവനോട് നടന്നത് എല്ലാം തുറന്ന് പറയുന്നു. എന്നാൽ പോളാണ് കുറ്റകാരൻ, താൻ ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു കാർലയുടെ വാദം. കാർല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോൾ അറസ്റ്റിലായി. പിന്നീട്, അവർ ഒളിപ്പിച്ചുവെച്ച വീഡിയോ ടേപ്പുകൾ കണ്ടെത്തിയതോടെ കാർലയുടെ പങ്കാളിത്തം തെളിഞ്ഞു. എന്നിരുന്നാലും, പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ "ഡീൽ വിത്ത് ദ ഡെവിൾ" (പിശാചിന്റെ കരാർ) എന്ന വിവാദ കരാർ പ്രകാരം, കാർലയെ കൊലപാതക കുറ്റത്തിൽ നിന്നും മോചിപ്പിച്ചു, 12 വർഷം തടവുശിക്ഷക്ക് കോടതി അവളെ വിധിച്ചു. പോൾ ബെർണാഡോയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും 'അപകടകാരിയായ കുറ്റവാളി' ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ദുഷ്ടതയുടെ മനഃശാസ്ത്രം

പോൾ ബെർണാഡോയെ ഒരു സൈക്കോപാത്ത് ആയിട്ടാണ് മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. മറ്റുള്ളവരുമായി വൈകാരികമായി ബന്ധപ്പെടാൻ കഴിയാത്ത, പശ്ചാത്താപമില്ലാത്ത, തീവ്രമായ ലൈംഗിക സാഡിസത്തിന് ഉടമയായ വ്യക്തി. എന്നാൽ കാർല ഹൊമോൾക്കയുടെ മാനസികാവസ്ഥ കൂടുതൽ സങ്കീർണ്ണമാണ്. ബെർണാഡോയോടുള്ള അമിതമായ ആശ്രിതത്വ വ്യക്തിത്വ വൈകല്യം (Dependent Personality Disorder), അതല്ലെങ്കിൽ സ്വന്തം ലാഭത്തിനായി ക്രൂരതയ്ക്ക് കൂട്ടുനിന്ന ഒരു നാർസിസ്റ്റിക് വ്യക്തിത്വം (Narcissistic Personality) എന്നിവയൊക്കെ അവളുടെ പ്രവർത്തികൾക്ക് കാരണമായി വിലയിരുത്തപ്പെടുന്നു. ഒരു വ്യക്തിയുടെ ഇരുണ്ട ആഗ്രഹങ്ങൾക്ക് മറ്റൊരാൾ പൂർണ്ണമായും വഴങ്ങിക്കൊടുക്കുമ്പോൾ, ആ ബന്ധം എങ്ങനെ ഒരു കൊലപാതക യന്ത്രമായി മാറാം എന്നതിന്റെ ഭീകരമായ ഉദാഹരണമാണ് ഈ ദമ്പതികൾ.

Summary

Paul Bernardo and Karla Homolka are notorious Canadian serial killers who became infamous in the early 1990s for a series of sexual assaults and the murders of three young females, including Karla's own sister, Tammy Homolka. The couple kidnapped, sexually assaulted, and killed teenagers Leslie Mahaffy and Kristen French, crimes for which Bernardo was sentenced to life in prison. Homolka received a controversial 12-year sentence for manslaughter in exchange for testifying against her husband—a "deal with the devil"—and was released in 2005, causing widespread public outrage.

Related Stories

No stories found.
Times Kerala
timeskerala.com