ന്യൂയോർക്ക് : പലസ്തീനെതിരെ ശക്തമായ നിലപാടുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ല. പലസ്തീന്‍ രാഷ്ട്രനിര്‍മ്മിതിയെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ അമേരിക്ക മുന്നോട്ടുവച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.വ്യവസ്ഥകള്‍ പാലിച്ചാല്‍ പലസ്തീന്‍ സ്വയം നിര്‍ണയത്തിലേക്കും സ്വതന്ത്ര രാഷ്ട്രത്തിലേക്കുമുള്ള സാധ്യതകള്‍ തുറക്കുമെന്ന് ട്രംപിന്റെ 20 നിര്‍ദ്ദേശങ്ങളിലുണ്ട്. എന്നാല്‍ തന്റെ ടെലഗ്രാം ചാനലില്‍ നെതന്യാഹു ഇത് തള്ളിയിരുന്നു.