
വാഷിംഗ്ടൺ: മയക്കുമരുന്ന് കള്ളക്കടത്ത് തടയാൻ ബെൽജിയം അമേരിക്കയുടെ സഹായം തേടിയതായി വിവരം(drug). ബെൽജിയൻ പ്രധാനമന്ത്രി ബാർട്ട് ഡി വെവറാണ് അന്തർദേശീയ മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ പോരാടുന്നതിന് അമേരിക്കയുടെ പിന്തുണ അഭ്യർത്ഥിച്ചത്.
ആന്റ്‌വെർപ്പ് തുറമുഖം സന്ദർശിച്ച വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കരീബിയൻ കടലിലും അമേരിക്കയിലുടനീളമുള്ള മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ പ്രവർത്തനങ്ങളെ പ്രധാനമന്തി പ്രശംസിക്കുകയൂം ചെയ്തു.