

ടൊറന്റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ബെല്ല കൂളയിൽ നടപ്പാതയിലൂടെ നടന്നു പോയ സ്കൂൾ കുട്ടികളെയും അധ്യാപകരെയും കരടി ആക്രമിച്ചു (Bear Attack). 11 പേർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. വാൻകൂവറിൽ നിന്ന് ഏകദേശം 435 മൈൽ വടക്കുപടിഞ്ഞാറായി ബെല്ല കൂളയിലാണ് വ്യാഴാഴ്ച ആക്രമണം ഉണ്ടായത്.
കാട്ടിൽ നിന്ന് പുറത്തുവന്ന കരടി, ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് കുട്ടികളെയും ഒരു മുതിർന്ന വ്യക്തിയെയും ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ആക്രമണകാരിയായ കരടി ഇപ്പോഴും സ്വതന്ത്രമായി കറങ്ങുകയാണെന്നും പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി തിരച്ചിൽ തുടരുകയാണെന്നും നക്സാൽക് നേഷൻ അറിയിച്ചു
Eleven people, including schoolchildren and teachers, were injured, with two critically hurt, after a bear attacked them on a walking trail in Bella Coola, British Columbia, Canada. The attack occurred on Thursday after the bear emerged from the forest while the group was eating lunch.