Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeWorldഅന്യഗ്രഹ ജീവികൾ ഉണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ, എവിടെയാണ്...

അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ, എവിടെയാണ് ഉള്ളതെന്ന് അറിയില്ല, അവർ ഏരിയ 51 ൽ ഇല്ല; വീഡിയോ | Barack Obama Aliens Statement

🎙️ Latest Podcast

അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയാണ് ഉള്ളതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം സമ്മതിച്ചു (Barack Obama Aliens Statement). അവർ ഏരിയ 51 ൽ ഇല്ല എന്നും യൂട്യൂബർ ബ്രയാൻ ടൈലർ കോഹൻ ഹോസ്റ്റ് ചെയ്ത ‘നോ ലൈ’ പോഡ്‌കാസ്റ്റിൽ പങ്കെടുക്കവെയാണ് ഒബാമ പറഞ്ഞു.  യുഎസ് പ്രസിഡന്‍റായിരുന്ന കാലയളവിൽ ഏത് ചോദ്യത്തിന് ഉത്തരം നൽകണമെന്നാണ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതെന്ന് ചോദിച്ചപ്പോഴാണ് ചിരിച്ച് കൊണ്ട് ‘ഏലിയൻസ് എവിടെ?’ എന്ന മറുപടി അദ്ദേഹം നൽകിയത്.

ആദ്യമായിട്ടാണ് അധികാര സ്ഥാനത്ത് ഇരുന്ന ഒരാൾ ഇത്തരമൊരു പരാമാർശം നടത്തുന്നതെന്നതും ശ്രദ്ധേയം. മനുഷ്യേതര ബുദ്ധി ഉപയോഗിച്ച് യുഎസ് സർക്കാർ കാര്യങ്ങൾ മൂടിവയ്ക്കുന്നുവെന്ന് യുഎസ് ചലച്ചിത്ര നിർമ്മാതാവ് ഡാൻ ഫറായുടെ ആരോപണങ്ങൾ പുറത്ത് വന്ന് മാസങ്ങൾക്ക് ശേഷമാണ് ഒബാമയുടെ പരാമർശം.”അവ യഥാർത്ഥമാണ്. പക്ഷേ, ഞാൻ അവരെ കണ്ടിട്ടില്ല, അവരെ അകത്തു തന്നെ സൂക്ഷിക്കുന്നുമില്ല” ഒബാമ പറഞ്ഞു.

തെക്കൻ നെവാഡയിലെ യുഎസ് രഹസ്യ സൈനിക താവളമായ ഏരിയ 51 -മായി ബന്ധപ്പെട്ട് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വളരെക്കാലമായി ഉയർന്നു കേൾക്കുന്ന ഒന്നാണ്. 1947 -ൽ ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിൽ നടന്ന റോസ്വെൽ സംഭവത്തിൽ നിന്ന് ലഭിച്ചതായി പറയപ്പെടുന്ന വസ്തുക്കളും, അന്യഗ്രഹ ജീവികളുടെ അവശിഷ്ടങ്ങളും മറ്റ് തിരിച്ചറിയാൻ കഴിയാത്ത പറക്കുന്ന വസ്തുക്കളും (UFOs) അതീവ രഹസ്യമായ ഈ സ്ഥലത്ത് ഉണ്ടെന്ന് ഗൂഢാലോചന സിദ്ധാന്തങ്ങൾ അവകാശപ്പെടുന്നതായി ദി ഇൻഡിപെൻഡന്‍റിന്‍റെ റിപ്പോർട്ട് ചെയ്യുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.