ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 7 പേർ അറസ്റ്റിൽ; പത്ര ഓഫീസുകൾക്ക് നേരെയും ആക്രമണം | Bangladesh Unrest

ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 7 പേർ അറസ്റ്റിൽ; പത്ര ഓഫീസുകൾക്ക് നേരെയും ആക്രമണം | Bangladesh Unrest
Updated on

ധാക്ക: ബംഗ്ലദേശിൽ രാഷ്ട്രീയ അസ്ഥിരതയ്ക്കിടെ മതന്യൂനപക്ഷങ്ങൾക്കും മാധ്യമങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ആശങ്കയുണ്ടാക്കുന്നു. മൈമൻസിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസാണ് ആൾക്കൂട്ടാക്രമണത്തിനിരയായത്. മതനിന്ദ ആരോപിച്ചായിരുന്നു മർദനം. പിന്നീട് ഇയാളെ മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് യൂനുസ് അറിയിച്ചു.

ഷെയ്ഖ് ഹസീന സർക്കാരിനെതിരായ വിദ്യാർത്ഥി കലാപത്തിന്റെ പ്രധാന നേതാവ് ഷറീഫ് ഉസ്മാൻ ഹാദി (32) മരിച്ചതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. ഒരാഴ്ച മുൻപ് തലയ്ക്ക് വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് വിവിധയിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ബംഗ്ലദേശിലെ ഏറ്റവും വലിയ പത്രസ്ഥാപനങ്ങളായ പ്രൊഥോം ആലോ (Prothom Alo), ഡെയ്‌ലി സ്റ്റാർ (Daily Star) എന്നിവയുടെ ഓഫീസുകൾ കലാപകാരികൾ തകർത്തു.ഓഫീസുകൾക്ക് തീവയ്ക്കുകയും 150-ഓളം കംപ്യൂട്ടറുകളും പണവും കൊള്ളയടിക്കുകയും ചെയ്തു.

ആക്രമണത്തെത്തുടർന്ന് സ്ഥാപനങ്ങൾ അടയ്ക്കേണ്ടി വന്നു. ഓൺലൈൻ എഡിഷനുകളുടെ പ്രവർത്തനം 17 മണിക്കൂറോളം തടസ്സപ്പെട്ടു.

ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് മുഹമ്മദ് യൂനുസ് മുന്നറിയിപ്പ് നൽകി. സംഘർഷം നിയന്ത്രിക്കാനായി ധാക്കയുൾപ്പെടെയുള്ള നഗരങ്ങളിൽ കനത്ത പോലീസ്-സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com