
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുൻ ഔദ്യോഗിക വസതി മ്യൂസിയമാക്കി മാറ്റി(Gana Bhavan). പ്രധാനമന്ത്രിയുടെ വസതിയായിരുന്ന "ഗണ ഭവൻ" ആണ് മ്യൂസിയമാക്കി മാറ്റുന്നത്.
ഷെയ്ഖ ഹസീനയുടെ ഭരണകാലത്താണ് പിതാവായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാൻ നിർമ്മിച്ച വിഐപി സമുച്ചയം ഔദ്യോഗിക വസതിയാക്കി മാറ്റിയത്. നീണ്ട 15 വർഷകാലം ഷെയ്ഖ ഹസീന ഔദ്യോഗിക വസതിയായി ഉപയോഗിച്ചു.
അതേസമയം "ജൂലൈ വിപ്ലവ സ്മാരക മ്യൂസിയം" എന്നായിരിക്കും മ്യുസിയത്തിന്റെ പേര്. നാളെയാണ് മ്യുസിയം ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നഗറിലാണ് ഈ മ്യുസിയം സ്ഥിതി ചെയ്യുന്നത്.