

ധാക്ക: ബംഗ്ലാദേശിൻ്റെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്സനുമായ ബീഗം ഖാലിദ സിയ (80) (Begum Khaleda Zia) അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസകോശ സംക്രമണത്തെ തുടര്‍ന്ന് നവംബര്‍ 23-നാണ് ബീഗം ഖാലിദയയെ തലസ്ഥാനമായ ധാക്കയിലെ എവർകെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
നിലവിൽ ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിൽ മെഡിക്കൽ ബോർഡിൻ്റെ മേൽനോട്ടത്തിൽ തീവ്ര നിരീക്ഷണത്തിലാണ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറൽ മിർസ ഫക്രുൾ ഇസ്ലാം അലംഗീർ ഡോക്ടർമാരെ ഉദ്ധരിച്ച് ഖാലിദ സിയയുടെ ശാരീരിക നില വളരെ ഗുരുതരമാണെന്ന് അറിയിച്ചു. വെള്ളിയാഴ്ച രാത്രി, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് തൻ്റെ ഉപദേഷ്ടാവായ ആസിഫ് നസ്രുലിനെ എവർകെയർ ഹോസ്പിറ്റലിലേക്ക് അയച്ച് ഖാലിദ സിയയുടെ ആരോഗ്യനില അന്വേഷിച്ചു.
ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, സന്ധിവാതം, കരൾ സിറോസിസ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ അസുഖങ്ങളാൽ ഖാലിദ സിയ വളരെക്കാലമായി ബുദ്ധിമുട്ടുന്നുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജനുവരി 8-ന് അവർ ലണ്ടനിലേക്ക് പോയിരുന്നു. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയായ ബീഗം ഖാലിദ സിയ 1991 മുതൽ 1996 വരെയും, 2001 മുതൽ 2006 വരെയും രാജ്യത്തെ നയിച്ചിട്ടുണ്ട്. മുൻ ബംഗ്ലാദേശ് പ്രസിഡൻ്റും സൈനിക കമാൻഡറുമായിരുന്ന സിയാവുർ റഹ്മാന്റെ ഭാര്യയാണ് അവർ.
Former Bangladesh Prime Minister Begum Khaleda Zia (80), who is also the Chairperson of the Bangladesh Nationalist Party (BNP), is in a critically ill condition. She was admitted to the Coronary Care Unit (CCU) of Evercare Hospital in Dhaka on November 23 with a lung infection.