

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്ബേനിൽ ഉറക്കത്തിനിടെ യുവതിയുടെ നെഞ്ചത്ത് എട്ടടി നീളമുള്ള കൂറ്റൻ മലമ്പാമ്പ് കയറിക്കൂടി (Australia Snake Encounter). ബ്രിസ്ബേൻ സ്വദേശിനിയായ റേച്ചൽ ബ്ലൂർ ആണ് ഈ അസാധാരണമായ അനുഭവം നേരിട്ടത്. രാത്രി ഉറക്കത്തിനിടെ നെഞ്ചത്ത് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ട റേച്ചൽ, തന്റെ വളർത്തുനായ്ക്കളിൽ ഒന്നായിരിക്കും അതെന്ന് കരുതി തഴുകി നോക്കിയപ്പോഴാണ് മിനുസമുള്ള ചർമ്മവും ചലനവും തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ റേച്ചലിന്റെ ഭർത്താവ് മുറിയിലെ ലൈറ്റ് തെളിച്ചു. "അനങ്ങരുത്, നിന്റെ നെഞ്ചത്ത് പാമ്പുണ്ട്" എന്ന ഭർത്താവിന്റെ വാക്കുകൾ കേട്ട റേച്ചൽ ആകെ സ്തംഭിച്ചുപോയി. പാമ്പിനെ പേടിപ്പിക്കാതെ പുതപ്പിനുള്ളിൽ നിന്നും പതിയെ തെന്നിമാറാനായിരുന്നു ഭർത്താവിന്റെ നിർദ്ദേശം. വീട്ടിലെ രണ്ട് വളർത്തുനായ്ക്കൾ പാമ്പിനെ കണ്ട് പ്രകോപിതരായാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കരുതി അവയെ ഉടൻ തന്നെ മുറിക്ക് പുറത്താക്കി സുരക്ഷിതമാക്കി.
അതിസാഹസികമായാണ് റേച്ചൽ പാമ്പിന്റെ അടിയിൽ നിന്നും പുറത്തെത്തിയത്. ജനൽ വഴിയാണ് പാമ്പ് മുറിക്കുള്ളിൽ കടന്നതെന്ന് കരുതപ്പെടുന്നു. പാമ്പിനെ പിടികൂടുമ്പോഴും അത് ഒട്ടും പ്രകോപിതനായിരുന്നില്ലെന്നും വളരെ ശാന്തനായാണ് പെരുമാറിയതെന്നും റേച്ചൽ പറഞ്ഞു. ഓസ്‌ട്രേലിയയിലെ തീരപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഈ പാമ്പുകൾ വിഷമില്ലാത്തവയാണെങ്കിലും മനുഷ്യരെ ചുറ്റിവരിയാൻ ശേഷിയുള്ളവയാണ്. വനപ്രദേശങ്ങൾ കുറയുന്നതിനാലാണ് പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കൂടുതലായി എത്തുന്നത്.
A Brisbane woman, Rachel Bloor, woke up to find an eight-foot-long carpet python curled up on her chest while she was sleeping. Initially mistaking the weight for her pet dogs, she realized it was a snake only after touching its smooth scales. Following her husband's calm guidance, she managed to slide out from under the covers without alarming the reptile, which was later safely removed.