
മെൽബൺ: അമേരിക്കയിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച് ആസ്ട്രേലിയ. ബോവിൻ സ്പോഞ്ചിഫോം എൻസെഫലോപ്പതി രോഗവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്നാണ് വിലക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണിയും സമ്മർദവുമാണ് കാരണമെന്നാണ് റിപ്പോർട്ട്.
ബീഫ് ഇറക്കുമതിക്ക് ലോകത്തിലെ ഏറ്റവും കർശനമായ ജൈവസുരക്ഷ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. സമ്മർദത്തെ തുടർന്നല്ല, ദീർഘമായ ശാസ്ത്രീയ വിലയിരുത്തലിനെ തുടർന്നാണ് തീരുമാനമെന്ന് ആസ്ട്രേലിയൻ സർക്കാർ പ്രതികരിച്ചു.