ഹോണ്ടുറാസിൽ നസ്രി അസ്‌ഫുറ പ്രസിഡന്റ്; ട്രംപിന്റെ പിന്തുണയിൽ അട്ടിമറി വിജയം, തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം | Honduras

2026 ജനുവരി 27-ന് അസ്‌ഫുറ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും
Honduras
Updated on

തെഗുസിഗാൽപ: ഹോണ്ടുറാസ് (Honduras) പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നസ്രി അസ്‌ഫുറയെ വിജയിയായി തെരഞ്ഞെടുപ്പ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വോട്ടെണ്ണലിലെ സാങ്കേതിക തകരാറുകളും തിരിമറി ആരോപണങ്ങളും കാരണം ഫലപ്രഖ്യാപനം നീണ്ടുപോയിരുന്നു. നാഷണൽ പാർട്ടി സ്ഥാനാർത്ഥിയായ അസ്‌ഫുറ 40.3% വോട്ടുകൾ നേടിയപ്പോൾ, മുഖ്യ എതിരാളിയായ സാൽവദോർ നസ്രല്ല 39.5% വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അസ്‌ഫുറയ്ക്ക് ട്രംപ് പരസ്യ പിന്തുണ നൽകിയിരുന്നു. അസ്‌ഫുറ വിജയിച്ചില്ലെങ്കിൽ ഹോണ്ടുറാസിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് മറ്റ് സ്ഥാനാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തിന് കാരണമായി. വോട്ടെണ്ണൽ മന്ദഗതിയിലായതിനെത്തുടർന്ന് ഏകദേശം 15% വോട്ടുകൾ കൈകൊണ്ട് എണ്ണേണ്ടി വന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ലിബ്രെ പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

ബിസിനസ് സൗഹൃദ നയങ്ങൾ വാഗ്ദാനം ചെയ്യുന്ന അസ്‌ഫുറ, ഹോണ്ടുറാസിന് ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ച് വീണ്ടും തായ്‌വാനുമായി സഹകരിക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്. 2026 ജനുവരി 27-ന് അസ്‌ഫുറ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അസ്‌ഫുറയെ അഭിനന്ദിക്കുകയും പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ അമേരിക്ക സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു

Summary

Nasry Asfura, the conservative candidate backed by U.S. President Donald Trump, has been declared the winner of the Honduras presidential election following a highly disputed three-week counting process. Asfura secured 40.3% of the vote, narrowly defeating Salvador Nasralla, who received 39.5%. While the Trump administration welcomed the victory as a step toward regional security, opposition parties in Honduras have denounced the results as fraudulent and labeled Trump's interference as an "electoral coup."

Related Stories

No stories found.
Times Kerala
timeskerala.com