ക്രാഷ് ഡയറ്റ്, ശരീരത്തിനല്ല, മനസ്സിന്;  2026-ലേക്ക് പുത്തൻ നിർദ്ദേശങ്ങളുമായി ആർനോൾഡ് ഷ്വാസ്‌നെഗർ | Arnold Schwarzenegge

തന്‍റെ 'പമ്പ് ക്ലബ്' (Pump Club) എന്ന ന്യൂസ്‌ലെറ്ററിലൂടെയാണ് 78 -കാരനായ താരം ഈ 'സീറോ നെഗറ്റിവിറ്റി' (Zero Negativity) ഡയറ്റിനെക്കുറിച്ച് വിശദീകരിച്ചത്.
ARNOLD.
TIMES KERALA
Updated on

പ്രശസ്ത ഹോളിവുഡ് താരവും മുൻ ബോഡിബിൽഡിംഗ് ചാമ്പ്യനുമായ ആർനോൾഡ് ഷ്വാസ്‌നെഗർ 2026 -ന്‍റെ തുടക്കത്തിൽ തന്‍റെ ആരാധകർക്കായി ഒരു പുത്തൻ വെല്ലുവിളി അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ക്രാഷ് ഡയറ്റുകൾ ശരീരഭാരം കുറയ്ക്കാനാണെങ്കിൽ, ആർനോൾഡിന്‍റെ ഈ 'ക്രാഷ് ഡയറ്റ്' ലക്ഷ്യമിടുന്നത് തലച്ചോറിനെയും മാനസികാരോഗ്യത്തെയുമാണ്. തന്‍റെ 'പമ്പ് ക്ലബ്' (Pump Club) എന്ന ന്യൂസ്‌ലെറ്ററിലൂടെയാണ് 78 -കാരനായ താരം ഈ 'സീറോ നെഗറ്റിവിറ്റി' (Zero Negativity) ഡയറ്റിനെക്കുറിച്ച് വിശദീകരിച്ചത്. ജീവിതത്തിലെ നെഗറ്റീവ് ചിന്തകളെയും നിരാശയെയും അകറ്റി മനസ്സിനെ ശുദ്ധീകരിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. (Arnold Schwarzenegge)

നിയന്ത്രിതമായ സമൂഹ മാധ്യമ ഉപയോഗം: സമൂഹ മാധ്യമങ്ങൾ പൂർണ്ണമായും ഒഴിവാക്കാനല്ല അദ്ദേഹം പറയുന്നത്. പകരം, ദിവസവും 10 മിനിറ്റ് വീതം മൂന്ന് തവണ മാത്രം ഉപയോഗിക്കുക. ആ സമയത്തിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ ദേഷ്യമോ തോന്നിയാൽ ഉടൻ തന്നെ അത് മാറ്റിവെച്ച് പോസിറ്റീവായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം.

മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക : തടസ്സങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കാതെ പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തന്‍റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, നിസ്സഹായാവസ്ഥയെ മറികടക്കാൻ കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

നന്ദി പ്രകാശനം: ദിവസവും ഒരു കാര്യത്തിനെങ്കിലും നന്ദി പറയാൻ ശീലിക്കുക. ഇത് മനസ്സിന് ശാന്തി നൽകുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.

"ഇതൊരു ഹാർഡ്‌കോർ ഡയറ്റാണ്, പക്ഷേ വെറും ഏഴു ദിവസം കൊണ്ട് ഇതിന്‍റെ ഫലം നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ തോളിൽ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചത് പോലെ നിങ്ങൾക്ക് തോന്നും," എന്നാണ് ആർനോൾഡ് പറയുന്നത്. ശരീരത്തിനൊപ്പം മനസ്സിനെയും കരുത്തുറ്റതാക്കണമെന്ന താരത്തിന്‍റെ സന്ദേശം ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com