
കാലിഫോർണിയ: ട്രക്കിങ്ങിനിടെ അർജന്റീനിയൻ ടെക് സിഇഒയ്ക്ക് ദാരുണാന്ത്യം(Argentine tech CEO). സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഗ്രാൻഡാറ്റയുടെ സഹസ്ഥാപകൻ മാറ്റിയാസ് അഗസ്റ്റോ ട്രാവിസാനോ(45) ആണ് കൊല്ലപ്പെട്ടത്.
കാലിഫോർണിയയിലെ പ്രശസ്തമായ മൗണ്ട് ഷാസ്റ്റയിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് കാൽവഴുതി അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ട്രാവിസാനോ 3,000 അടിയിലധികം താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഏകദേശം 10,200 അടി താഴ്ചയിൽ നിന്ന് കാലിഫോർണിയ ഹൈവേ പട്രോൾ ഹെലികോപ്റ്റർ യൂണിറ്റ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയിരുന്നു. അതേസമയം അപകടത്തിന് കാരണം മോശം ദൃശ്യപരതയാണെന്നാണ് വിവരം.