ഹാക്കർമാരെ പേടിക്കണം: ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ആപ്പിൾ; 84 രാജ്യങ്ങളിലെ ഉന്നതർ ലക്ഷ്യം | iPhone

ഡിസംബർ രണ്ടിനാണ് ഐഫോണുകൾ ഉൾപ്പെടെയുള്ള ആപ്പിൾ ഉപയോക്താക്കൾക്ക് ഹാക്കിംഗ് സംബന്ധിച്ച് കമ്പനി പുതിയ മുന്നറിയിപ്പ് നൽകിയത്
 iPhone
Updated on

ഉന്നതരെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ശ്രമങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആപ്പിൾ ഡിവൈസ് ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പ് നൽകി ആപ്പിൾ കമ്പനി (iPhone). 84 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് പുതിയ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സൈബർ വെല്ലുവിളികളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കാനും ഹാക്കിംഗ് ശ്രമങ്ങളിൽ നിന്ന് തടയാനുമാണ് ഈ മുന്നറിയിപ്പെന്ന് ആപ്പിൾ അറിയിച്ചു.

ഐഫോൺ ഉപയോക്താക്കൾക്ക് ജാഗ്രത

ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ആപ്പിൾ ഡിവൈസുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചേക്കാം എന്ന് ആപ്പിളിന്റെ മുന്നറിയിപ്പ് നോട്ടിഫിക്കേഷനിൽ പറയുന്നു. ഡിസംബർ രണ്ടിനാണ് ഐഫോണുകൾ ഉൾപ്പെടെയുള്ള ആപ്പിൾ ഉപയോക്താക്കൾക്ക് ഹാക്കിംഗ് സംബന്ധിച്ച് കമ്പനി പുതിയ മുന്നറിയിപ്പ് നൽകിയത്.

ആരെയാണ് ലക്ഷ്യമിടുന്നത്?

വളരെ ചുരുക്കം ആളുകളെ ലക്ഷ്യമിട്ടാണ് ഈ സൈബർ ആക്രമണ ശ്രമമെന്ന് ഉറപ്പിക്കാം. ഹാക്കിംഗിന് ഇരയാകാൻ സാധ്യതയുള്ള പ്രമുഖ വ്യക്തികൾക്കാണ് ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, നയതന്ത്ര വിദഗ്ദ്ധർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയ സമൂഹത്തിൽ വലിയ പ്രാധാന്യമുള്ള വ്യക്തികളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവരുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഏതൊക്കെ രാജ്യങ്ങളിലെ യൂസർമാർക്കാണ് മുന്നറിയിപ്പ് ലഭിച്ചതെന്നോ ആരാണ് ആക്രമണത്തിന് പിന്നിലെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ആപ്പിൾ പുറത്തുവിടാത്തത്.

അത്യാധുനിക ഹാക്കിംഗ് രീതി

വികസിപ്പിക്കാൻ വളരെ ചെലവേറിയ 'സീറോ-ക്ലിക്ക് വൾനറബിലിറ്റികൾ' പോലുള്ള അത്യാധുനിക രീതികളാണ് ഹാക്കർമാർ ആക്രമണ ശ്രമത്തിനായി ഉപയോഗിക്കുന്നത്. ഇത് സാധാരണ ഉപയോക്താക്കൾക്കെതിരെ പ്രയോഗിക്കുന്ന പതിവില്ല. ഹാക്കിംഗ് ശ്രമങ്ങളെ തുരത്താൻ സ്ഥിരമായി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന ടെക് ഭീമൻമാരിൽ ഒരാളാണ് ആപ്പിൾ

Summary

Apple has issued a new security warning to iPhone and other Apple device users across 84 countries regarding potential 'state-sponsored' hacking attempts targeting high-profile individuals. The warning, reportedly sent on December 2, focuses on preventing cyber threats against users who are significant in society, such as politicians, journalists, and human rights activists.

Related Stories

No stories found.
Times Kerala
timeskerala.com