ആപ്പിളിൽ പിരിച്ചുവിടൽ: ഉപഭോക്തൃ ബന്ധം മെച്ചപ്പെടുത്താൻ സെയിൽസ് ടീമുകളിലെ ജീവനക്കാരെ ഒഴിവാക്കുന്നു; പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം | Apple
ന്യൂയോർക്ക്: സെയിൽസ് ടീമുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ആപ്പിൾ (Apple). ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി തങ്ങളുടെ സെയിൽസ് ടീമുകളിലെ ചില തസ്തികകൾ ഒഴിവാക്കുകയാണെന്ന് ആപ്പിൾ തിങ്കളാഴ്ച അറിയിച്ചു. പിരിച്ചുവിടൽ ബാധിക്കുന്നത് വളരെ കുറച്ച് ജീവനക്കാരെ മാത്രമാണെന്നും കമ്പനി വ്യക്തമാക്കി.
വലിയ ബിസിനസ്സുകൾ, സ്കൂളുകൾ, സർക്കാർ ഏജൻസികൾ എന്നിവയെ സഹായിക്കുന്ന അക്കൗണ്ട് മാനേജർമാരെയാണ് പിരിച്ചുവിടൽ ബാധിച്ചത്. യുഎസ് പ്രതിരോധ വകുപ്പ്, നീതിന്യായ വകുപ്പ് എന്നിവയുൾപ്പെടെയുള്ള ഏജൻസികളുമായി പ്രവർത്തിക്കുന്ന സർക്കാർ സെയിൽസ് ടീമിലെ ജീവനക്കാർക്കും ജോലി നഷ്ടമായി. 43 ദിവസത്തെ സർക്കാർ ഷട്ട്ഡൗൺ, ചെലവ് ചുരുക്കൽ നടപടികൾ എന്നിവ കാരണം നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു ആപ്പിൾ.
സ്ഥാപനപരമായ മീറ്റിംഗുകൾക്കും ഉപഭോക്താക്കൾക്കുള്ള ഉൽപ്പന്ന പ്രദർശനങ്ങൾക്കുമായി ആപ്പിളിൻ്റെ ബ്രീഫിംഗ് സെൻ്ററുകൾ പ്രവർത്തിപ്പിക്കുന്ന ജീവനക്കാരെയും ഇത് ബാധിച്ചു. പിരിച്ചുവിടൽ ബാധിച്ച ജീവനക്കാർക്ക് കമ്പനിയിലെ മറ്റ് പുതിയ റോളുകളിലേക്ക് അപേക്ഷിക്കാമെന്നും ആപ്പിൾ തുടർന്നും നിയമനം നടത്തുന്നുണ്ടെന്നും കമ്പനി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വെറൈസൺ, സിനോപ്സിസ്, ഐബിഎം തുടങ്ങിയ കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Apple announced on Monday that it is cutting a small number of jobs across its sales teams as part of an effort to strengthen customer engagement. The affected employees, who can apply for other roles within the company, primarily include account managers serving large businesses, schools, and government agencies.

