

ലോകമെമ്പാടും, പ്രത്യേകിച്ച് ദക്ഷിണ-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ, ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ് (Antimicrobial Resistance ) വർദ്ധിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, WHO (ലോകാരോഗ്യ സംഘടന) ഈ വിഷയത്തിൽ അടിയന്തരവും ഏകോപിതവുമായ നടപടിക്ക് ആഹ്വാനം ചെയ്തു. ലോക എഎംആർ ബോധവൽക്കരണ വാരം 2025 (World AMR Awareness Week 2025) ആചരിക്കുന്നതിൻ്റെ ഭാഗമായി സംസാരിക്കുകയായിരുന്നു WHO ദക്ഷിണ-കിഴക്കൻ ഏഷ്യയുടെ ചുമതലയുള്ള ഡോ. കാതറീന ബോഹ്മെ. മരുന്നുകളെ പ്രതിരോധിക്കുന്ന അണുബാധകൾ വൈദ്യശാസ്ത്ര രംഗത്തെ ദശാബ്ദങ്ങളുടെ പുരോഗതിയെ തകർക്കുകയും അവശ്യ ആരോഗ്യ സേവനങ്ങളെ അപകടത്തിലാക്കുകയും ചെയ്യുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി.
നമ്മുടെ ഇപ്പോഴത്തെ അവസ്ഥ സംരക്ഷിക്കുക, നമ്മുടെ ഭാവി സുരക്ഷിതമാക്കുക" (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വർഷത്തെആഗോള പ്രമേയം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് AMR ഇതിനകം കാരണമാകുന്നുണ്ടെന്നും, എണ്ണം കുത്തനെ ഉയരുമെന്നും ഡോ. ബോഹ്മെ ചൂണ്ടിക്കാട്ടി. 2024-ലെ യുഎൻ പൊതുസഭയിലെ AMR ഹൈ-ലെവൽ മീറ്റിംഗിൽ എടുത്ത പ്രതിജ്ഞകൾ പ്രായോഗികമായ പ്രവർത്തനങ്ങളിലേക്ക് മാറേണ്ടതിൻ്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
പുതുതായി പുറത്തിറങ്ങിയ ഗ്ലോബൽ ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ് റിപ്പോർട്ട് 2025 പ്രകാരം, 2023-ൽ WHO ദക്ഷിണ-കിഴക്കൻ ഏഷ്യ, കിഴക്കൻ മെഡിറ്ററേനിയൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ രോഗപ്രതിരോധശേഷി (AMR) കാണപ്പെട്ടത്. വർദ്ധിച്ചുവരുന്ന ഈ ഭീഷണി പരിഹരിക്കുന്നതിനായി, ശക്തമായ ഭരണനിർവ്വഹണം, സാമ്പത്തിക സഹായം, നവീകരണം എന്നിവയിലൂടെ പുരോഗതി വേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള റീജിയണൽ റോഡ്‌മാപ്പിന് (2025-2030) ഈ മേഖലയിലെ അംഗരാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്.
The World Health Organization (WHO) South-East Asia urgently called for coordinated action during World AMR Awareness Week 2025, warning that escalating Antimicrobial Resistance (AMR) threatens modern medicine. AMR is already responsible for over a million annual deaths globally, and resistance was most prevalent in the South-East Asia and Eastern Mediterranean regions in 2023, according to a new surveillance report.