
ബ്ലൂംബർഗ്: ഐസ്‌ലൻഡ് പട്ടണത്തിന് സമീപം വീണ്ടും അഗ്നിപർവ്വത സ്‌ഫോടനം(volcanic eruption). ഇന്ന് പുലർച്ചെ 3:54 നാണ് ഭൗമോപരിതലത്തിൽ വിള്ളലുണ്ടായത്. ഏകദേശം 800 യാർഡ് ഉയരയുള്ള വിള്ളലിൽ നിന്ന് തെക്കു കിഴക്കോട്ട് ലാവ ഒഴുകാൻ തുടങ്ങിയതായാണ് വിവരം.
എന്നാൽ സ്‌ഫോടനത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പരിണാമം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അഗ്നിപർവ്വത ശാസ്ത്രജ്ഞനായ അർമാൻ ഹോസ്കുൾഡ്സൺ വ്യക്തമാക്കി.