Earthquake

റഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് | Earthquake

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 39.5 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ്ജിഎസ്
Published on

മോസ്‌കോ: റഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റഷ്യയിലെ കാംചത്ക മേഖലയില്‍ ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ (6.2 മൈല്‍) ആഴത്തിലാണ് രേഖപ്പെടുത്തിയത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അവകാശപ്പെടുന്നത് ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നാണ്. ഭൂമിക്കടിയില്‍ 39.5 കിലോമീറ്റര്‍ (24.5 മൈല്‍) ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ്ജിഎസ് അവകാശപ്പെടുന്നു.

ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. അതേസമയം, കംചത്കയ്ക്ക് സമീപമുള്ള ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Times Kerala
timeskerala.com